
Malayalam Breaking News
അഭ്യൂഹങ്ങൾക്ക് വിട; മമ്മൂട്ടിയുടെ കർണ്ണൻ ഉടൻ ?! സൂചനകൾ നൽകി സംവിധായകൻ മധുപാൽ…
അഭ്യൂഹങ്ങൾക്ക് വിട; മമ്മൂട്ടിയുടെ കർണ്ണൻ ഉടൻ ?! സൂചനകൾ നൽകി സംവിധായകൻ മധുപാൽ…
Published on

അഭ്യൂഹങ്ങൾക്ക് വിട; മമ്മൂട്ടിയുടെ കർണ്ണൻ ഉടൻ ?! സൂചനകൾ നൽകി സംവിധായകൻ മധുപാൽ…
മധുപാൽ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കർണ്ണന് വേണ്ടി സിനിമാപ്രേമികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പി ശ്രീകുമാർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ വാർത്തകൾ വന്നിട്ട് ഏറെക്കാലമായി. ഇടയ്ക്ക് ചിത്രം മുടങ്ങിയെന്ന വാർത്തകളും വന്നിരുന്നു. പൃഥ്വിരാജ് കർണ്ണനായി എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മമ്മൂട്ടി ചിത്രം ഉണ്ടാകുമെന്ന് സൂചന ലഭിച്ചതോടെ ആ പ്രൊജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു. ബജറ്റും ഒരു പ്രശ്നമായി വരികയുണ്ടായി.
എന്നാൽ മമ്മൂട്ടിയുടെ ചിത്രത്തെക്കുറിച്ചുള്ള ചില സൂചനകളാണ് ഇപ്പോൾ മധുപാൽ നൽകുന്നത്. ‘കർണ്ണൻ’ എന്ന ചിത്രം സിനിമയാക്കുമെന്നും അത് പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ല എന്നുമുള്ള സൂചനയാണ് സംവിധായകൻ നൽകുന്നത്. തന്റെ പുതിയ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ കര്‍ണനുമായി ബന്ധപ്പെട്ട ചോദ്യമുണ്ടായപ്പോള്‍ ഞാനും കാത്തിരിക്കുകയാണ് എന്ന മറുപടിയാണ് മധുപാല്‍ നല്‍കിയത്.
ശ്രീകുമാര്‍ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെയും പഠനത്തിലൂടെയും തയാറാക്കിയ തിരക്കഥ സിനിമാ മേഖലയിലെ ഒട്ടേറേപ്പേര്‍ വായിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. അത് സിനിമയാകുന്നതിനുവേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ മുഴുവൻ.
Madhupal about Mammootty’s Karnan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...