Connect with us

മോഹൻലാലും ദിലീപുമില്ല ;” രണ്ടാമൂഴം എഴുതുമ്പോള്‍ എം.ടി യുടെ മനസ്സില്‍ ഭീമന് തന്റെ സ്വരമായിരുന്നോ എന്ന് മമ്മൂട്ടി” – ഭീമനാകാൻ മമ്മൂട്ടി ???

Malayalam Breaking News

മോഹൻലാലും ദിലീപുമില്ല ;” രണ്ടാമൂഴം എഴുതുമ്പോള്‍ എം.ടി യുടെ മനസ്സില്‍ ഭീമന് തന്റെ സ്വരമായിരുന്നോ എന്ന് മമ്മൂട്ടി” – ഭീമനാകാൻ മമ്മൂട്ടി ???

മോഹൻലാലും ദിലീപുമില്ല ;” രണ്ടാമൂഴം എഴുതുമ്പോള്‍ എം.ടി യുടെ മനസ്സില്‍ ഭീമന് തന്റെ സ്വരമായിരുന്നോ എന്ന് മമ്മൂട്ടി” – ഭീമനാകാൻ മമ്മൂട്ടി ???

മോഹൻലാലും ദിലീപുമില്ല ;” രണ്ടാമൂഴം എഴുതുമ്പോള്‍ എം.ടി യുടെ മനസ്സില്‍ ഭീമന് തന്റെ സ്വരമായിരുന്നോ എന്ന് മമ്മൂട്ടി” – ഭീമനാകാൻ മമ്മൂട്ടി ???

എം ടി വാസുദേവൻ നായരുടെ ഏറ്റവും മികച്ച രചനകളിലൊന്നാണ് രണ്ടാമൂഴം. നാല് വര്ഷങ്ങള്ക്കു മുൻപാണ് ശ്രീകുമാർ മേനോൻ ഈ കഥ സിനിമയാക്കാൻ ഏറ്റെടുക്കുന്നത്. ഒടുവിൽ ഒട്ടേറെ വിവാദങ്ങൾക്കൊടുവിൽ ആ പ്രൊജക്റ്റ് പാതിവഴിതിയിലായിരിക്കുകയാണ് . മറ്റാരെങ്കിലും തയ്യാറാണെങ്കിൽ തിരക്കഥ നൽകാമെന്ന് എം ടി വ്യക്തമാക്കുകയും ചെയ്തു. ഇപ്പോൾ മമ്മൂട്ടിയും രണ്ടാമൂഴവുമാണ് ചർച്ചയാകുന്നത്. എം ടി യുടെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ ഒട്ടേറെ തവണ അനശ്വരനാക്കിട്ടിയ ആളാണ് മമ്മൂട്ടി .

രണ്ടാമൂഴം എഴുതുമ്പോള്‍ എം.ടി യുടെ മനസ്സില്‍ ഭീമന് തന്റെ സ്വരമായിരുന്നോ എന്ന ചോദിക്കണമെന്നാഗ്രഹിച്ചിരുന്നതായി നടന്‍ മമ്മൂട്ടി. ധൈര്യമുണ്ടാകാത്തതിനാല്‍ ചോദിക്കാതെ പോയ ചോദ്യമായിരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്.പല അവസരങ്ങളിലും വാത്സല്യത്തോടും സ്‌നേഹത്തോടും തന്നോട് പ്രത്യേകമായ ഒരു വികാരം ഉണ്ടായിരുന്ന കഥാകാരനാണ് എം.ടി.വാസുദേവന്‍ നായര്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.

ഞാനെന്ന നടനാണോ വ്യക്തിയാണോ അദ്ദേഹത്തെ സ്വാധീനിച്ചതെന്നറിയില്ല. മമ്മൂട്ടിക്ക് വേണ്ടി കഥ എഴുതുമ്പോള്‍ കഥാപാത്രങ്ങളായി തനിക്ക് തോന്നാറുള്ളത് മമ്മൂട്ടിയുടെ ശബ്ദം തന്നെയാണെന്ന് അദ്ദേഹം ഒരിക്കല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ഒരിക്കല്‍ അദ്ദേഹത്തോട് ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാര്യമുണ്ട്. ധൈര്യമുണ്ടാകാത്തതിനാല്‍ ഞാന്‍ ചോദിച്ചില്ല. ഭീമന് എന്റെ സ്വരമായിരുന്നോ സംസാരിക്കുമ്പോള്‍ എന്നതായിരുന്നു ആ ചോദ്യം. അദ്ദേഹത്തോട് അങ്ങനെ ചോദിക്കാന്‍ ഒരവസരവും കിട്ടിയിട്ടില്ല.

പക്ഷേ രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്‌കാരം ഉണ്ടായപ്പോള്‍ രംഗത്ത് വന്നത് ഞാനായിരുന്നു. ഭീമന്റെ മനസിന്റെ വ്യാപാരങ്ങളെക്കുറിച്ച് 50 മിനിട്ടോളം വരുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു അത്. അന്ന് ഭീമന് എന്റെ സ്വരമായിരുന്നു. അത് കഴിഞ്ഞ് സ്റ്റേജില്‍ കയറിയ അദ്ദേഹം എന്നോട് പറഞ്ഞത് വിജയിച്ചു വരിക എന്നായിരുന്നു. ഞാനിപ്പോഴും അതിനുതന്നെയാണ് ശ്രമിക്കുന്നത്’ – മമ്മൂട്ടി പറഞ്ഞു.

രണ്ടാമൂഴത്തിനായി ശ്രീകുമാർ മേനോനുമായി സഹകരിക്കില്ലെന്ന് എം ടീയും അദ്ദേഹവുമായി മുന്നോട്ടില്ലെന്നു നിർമാതാവ് ബി ആർ ഷെട്ടിയും വ്യക്തമാക്കിയതോടെ ദിലീപ് ചിത്രം ഏറ്റെടുക്കുന്നുവെന്നു വാർത്തകൾ ഉണ്ടായിരുന്നു. മോഹൻലാൽ ഇനി ഭീമനാകാൻ ഉണ്ടാകുമോ എന്ന കാര്യത്തിലും ആശങ്ക നിലനില്കുമ്പോളാണ് മമ്മൂട്ടിയുടെ അഭിമുഖം ശ്രേധേയമാകുന്നത് . ഇനി മമ്മൂട്ടിയുടെ ശബ്ദമായിരിക്കുമോ രണ്ടാമൂഴത്തിലെ ഭീമന് ? കാത്തിരിക്കാം.

mammootty about randamoozham and m t vasudevan nair

More in Malayalam Breaking News

Trending

Recent

To Top