“ആവശ്യമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും അശ്ളീല ചുവയോടെ സംസാരിക്കുകയും ചെയ്തു; അർഥം വച്ചുള്ള പല ഓഫറുകളുമുണ്ടായി ” – അമല പോളിന്റെ മി ടൂ വെളിപ്പെടുത്തൽ !!!
തമിഴ് സംവിധായകൻ സൂസി ഗണേശനെതിരേ മി ടൂ വെളിപ്പെടുത്തലുമായി അമല പോൾ ലീനയ്ക്ക് സംഭവിച്ചതെന്താണെന്ന് തനിക്ക് മനസ്സിലാകുമെന്നും സ്ത്രീകൾക്ക് യാതൊരു ബഹുമാനവും കൊടുക്കാത്ത ഇരട്ട വ്യക്തിത്വമുള്ള ആളാണ് സുസിയെന്നും അമല പറയുന്നു. സുസി ഗണേശനിൽ നിന്നും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയാണ് അമല, ലീനയ്ക്ക് പിന്തുണയുമായി എത്തിയത്.
അമലയുടെ വാക്കുകൾ–സുസി സംവിധാനം ചെയ്ത തിരുട്ടുപയലെ 2വിലെ നായികയായിരുന്നു ഞാൻ. പ്രധാനനായികയായിട്ടു കൂടി എനിക്കും മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. ദ്വയാർത്ഥ പ്രയോഗങ്ങള്, അശ്ലീലചുവയോടെ സംസാരിക്കുക, വേറെ അർത്ഥം വെച്ചുള്ള ഓഫറുകൾ, ആവശ്യമില്ലാതെ ശരീരത്തിൽ സ്പർശിക്കുക. ഇതൊക്കെ തിരുട്ടുപയലേ 2വിൽ അനുഭവിക്കേണ്ടി വന്നു. മാനസികമായി തളർന്നുപോയെന്നുപറയാം. അതുകൊണ്ട് തന്നെ ലീന പറയുന്ന കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിയും.
‘പൊതുസമൂഹത്തിന് മുന്നിൽ ഇതു തുറന്നുപറയാൻ കാണിച്ച അവളുടെ ചങ്കൂറ്റത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇങ്ങനെയുള്ളവർ സ്വന്തം ഭാര്യയെയും മക്കളെയും ഒരു രീതിയിലും അയാളുടെ തൊഴിലിടങ്ങളിലെ സ്ത്രീകളെ മോശമായ രീതിയിലും കാണുന്നു. അവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ഏത് സാഹചര്യം വന്നാലും അവർ വിട്ടുകളയില്ല. നമ്മുടെ യഥാർത്ഥ കഴിവുകൾ പുറത്തുകാണിക്കാൻ കഴിയാതെ വരുന്നതിന്റെ കാരണവും ഇതൊക്കെ തന്നെയാണ്.’
മീ ടു പോലുള്ള ക്യാംപെയ്നുകളിലൂടെ ഇതിനൊരു മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇതിനായി ഗവൺമെന്റും നീതി വ്യവസ്ഥയും ശക്തമായ നടപടികളുമായി മുന്നോട്ട് വരണമെന്നാണ് എന്റെ അഭിപ്രായം.’–അമല പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...