
Malayalam Breaking News
അങ്ങനെയാണെങ്കിൽ ദിലീപ് വിഷയത്തിൽ മമ്മൂട്ടിയെയല്ലേ ചോദ്യം ചെയ്യേണ്ടത് ? – ഷമ്മി തിലകൻ
അങ്ങനെയാണെങ്കിൽ ദിലീപ് വിഷയത്തിൽ മമ്മൂട്ടിയെയല്ലേ ചോദ്യം ചെയ്യേണ്ടത് ? – ഷമ്മി തിലകൻ
Published on

By
അങ്ങനെയാണെങ്കിൽ ദിലീപ് വിഷയത്തിൽ മമ്മൂട്ടിയെയല്ലേ ചോദ്യം ചെയ്യേണ്ടത് ? – ഷമ്മി തിലകൻ
ദിലീപിന്റെ സംഘടനാ പുറത്താക്കലിനെ പറ്റി സജീവ ചർച്ചകൾ നടക്കുകയാണ്. അതിൽ മോഹൻലാലിനെ പ്രതിസ്ഥാനത്ത് നിർത്തി ഡബ്ള്യു സി സി നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ ഷമ്മി തിലകൻ ശബ്ദമുയർത്തുകയാണ് .
ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ ആരെയെങ്കിലും ചോദ്യംചെയ്യുന്നുവെങ്കില്‍ നിയമ ബിരുദധാരിയായ മമ്മൂട്ടിയെയല്ലേ ചോദ്യംചെയ്യേണ്ടതെന്ന് നടന് ഷമ്മി തിലകന് ചോദിക്കുന്നു . ദിലീപിനെ പുറത്താക്കിയ അവൈലബിള്‍ കമ്മിറ്റിയുടെ തലപ്പത്തിരുന്നത് നിയമത്തില്‍ അറിവുള്ള മമ്മൂട്ടിയാണ്. ഇതുസംബന്ധിച്ച വിവാദങ്ങളെല്ലാം പരിഹരിച്ചതാണെന്നും ദിലീപിന്റെ രാജി ഡബ്ല്യുസിസിയും അംഗീകരിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഷമ്മി തിലകന് ആവശ്യപ്പെട്ടു.ദിലീപിന്റെ രാജിക്കത്ത് പുറത്തായതിന് പിന്നാലെയാണ് പ്രതികരണം.
‘അമ്മയില്‍ നിന്നുള്ള ദിലീപിന്റെ രാജി ഡബ്ല്യുസിസിയും അംഗീകരിച്ചതാണ്. ഇനി അത് കുത്തിപ്പൊക്കേണ്ട എന്നാണ് തോന്നുന്നത്. മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ ആവശ്യമില്ലാത്ത സമ്മര്‍ദം ഇക്കാര്യത്തില്‍ കൊടുക്കേണ്ട എന്നാണ് തോന്നുന്നത്. മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ യാതൊന്നും അനാവശ്യമായി ചെയ്ത ആളല്ല. അദ്ദേഹത്തിന് വലിയ വിഷമമുണ്ട് ഇക്കാര്യങ്ങളില്‍. എല്ലാവരെയും പറഞ്ഞ് ഒരുമിച്ചുകൊണ്ടുപോകാന്‍ ഇപ്പോള്‍ മോഹന്‍ലാലിന് മാത്രമേ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്’. ഷമ്മി പറഞ്ഞു.
shammi thilakan about amma – w c c issue
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...