
Malayalam
ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി മിനു മുനീർ അറസ്റ്റിൽ
ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി മിനു മുനീർ അറസ്റ്റിൽ

നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ് ചെയതത്. അറസ്റ്റ് ചെയ്ത മിനുവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
നേരത്തെ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ജയസൂര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ലൈം ഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്ന വ്യക്തിയാണ് മിനു. എന്നാൽ ബാലചന്ദ്രമേനോനെതിരെ മിനു ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്ന കാരണത്താലാണ് കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നത്.
ഇത് ചൂണ്ടിക്കാട്ടി പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് കോടതി കേസ് അവസാനിപ്പിച്ചത്. പിന്നാലെ നടിക്ക് കോടതി നോട്ടീസും നൽകിയിരുന്നു. ആദ്യം മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്ന് തുടങ്ങി ഏഴ് പേർക്കെതിരെയാണ് മിനു ആദ്യം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.
പിന്നീടാണ് ബാലചന്ദ്ര മേനോനെതിരെ രംഗത്ത് വരുന്നത്. 2007 ജനുവരിയിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു മിനു പരാതിയിൽ പറഞ്ഞിരുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....