
Actor
മോഹൻലാലിനും മഞ്ജുവിനും എതിരെ ആ വമ്പൻ കുരുക്ക്…; തെളിവുകൾ എല്ലാം പുറത്ത് ; എല്ലാവരും നാറും, ഞെട്ടിച്ച് അയാൾ
മോഹൻലാലിനും മഞ്ജുവിനും എതിരെ ആ വമ്പൻ കുരുക്ക്…; തെളിവുകൾ എല്ലാം പുറത്ത് ; എല്ലാവരും നാറും, ഞെട്ടിച്ച് അയാൾ

മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരന്‍ നിരവധി അവാര്‍ഡ് സിനിമകളൊരുക്കി ശ്രദ്ധേയനാണ്. സനൽ കുമാറുമായുള്ള വിഷയത്തിൽ ആരുടെ ഭാഗമാണ് ശരിയെന്ന് പ്രേക്ഷകർക്ക് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ തുടരും എന്ന സിനിമയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സനൽ കുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.
സനൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…
തുടരും എന്ന സിനിമ കണ്ടു. 2020 ൽ ഞാൻ എഴുതിയ തീയാട്ടം എന്ന സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ ഉള്ള് എന്താണെന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തതുകൊണ്ടോ തിരിച്ചറിയാത്ത രീതിയിൽ മാറ്റിയെഴുതാൻ മനഃപൂർവം ഒഴിവാക്കിയതോ കൊണ്ട് ഉള്ള് ഇപ്പോഴും ഭദ്രമാണ്. അമ്പി എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ഓട്ടോറിക്ഷയിൽ ഒരാളെ കൊന്ന് അയാളുടെ തല അറുത്ത് വെച്ച ശേഷം അമ്പിയെ പോലീസ് കുടുക്കുന്നതാണ് കഥ.
“കൊന്നാൽ പാപം തിന്നാൽ തീരും” എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതിൽ പറയുന്നുണ്ട്. തെളിവുകൾ ഒന്നും ബാക്കിവെക്കാതെ മോഷ്ടിക്കാൻ വിദഗ്ധരായ കള്ളന്മാർ പോലും ചില കൗതുകങ്ങൾ കൊണ്ട് സ്വയം മറന്നുപോകും. അതുപോലൊന്നാണ് ആ ഡയലോഗിന്റെ ഉപയോഗം എന്ന് തോന്നി. മഞ്ജു വാര്യർ, ടോവിനോ തോമസ്, മുരളി ഗോപി, സുധീർ കരമന തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയായി സെഞ്ച്വറി പ്രൊഡക്ഷൻ അതിന്റെ നിർമാണം നടത്തുന്നതിനും ധാരണയായിരുന്നു. തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണ്. അഞ്ചു വർഷങ്ങൾ വലിയൊരു കാലയളവായതുകൊണ്ട് അവരത് മറന്നുപോയെക്കാൻ സാധ്യതയുണ്ട്. എന്റെ തിരക്കഥ ഉടൻ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.- എന്നാണ് സനൽ കുമാർ കുറിച്ചത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ഇർഷാദ് അലി. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെയ്ക്കാറുള്ള കുറിപ്പെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെക്കുറിച്ച് നടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ലാൽ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പുതിയ അഭിനേതാക്കൾ കുറഞ്ഞ പക്ഷം ഡയലോഗ് എങ്കിലും കൃത്യമായി പഠിക്കണമെന്ന് പറയുകയാണ്...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...