
Actress
നല്ല സ്ത്രീ എന്താണെന്ന് ഒരു പുരുഷനോട് ചോദിക്കൂ… അപ്പോൾ അയാൾ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കുന്നത് കേൾക്കാം; വൈറലായി ഭാമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി
നല്ല സ്ത്രീ എന്താണെന്ന് ഒരു പുരുഷനോട് ചോദിക്കൂ… അപ്പോൾ അയാൾ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കുന്നത് കേൾക്കാം; വൈറലായി ഭാമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ ടെലിവിഷൻ പരിപാടികളിലൂടെ രംഗത്തെത്തുന്നുണ്ട്. അവതാരകയായി ആണ് ഭാമ സ്ക്രീനിന് മുന്നിലേയ്ക്ക് എത്തുന്നത്. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു.
ഇടയ്ക്ക് സിനിമയിൽ നിന്നും മാറി നിന്നതിന് ശേഷമാണ് ഭാമ വിവാഹിതയാവുന്നത്. തുടർന്ന് വർഷങ്ങൾക്ക് ശേഷം സിംഗിൾ മദർ ആണെന്ന കാര്യം ഭാമ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. ഇപ്പോൾ മകൾ ഗൗരിയുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മകളുടെ വിശേഷങ്ങൾ നിരന്തരം പങ്കിടാറുണ്ടെങ്കിലും കുഞ്ഞിന്റെ സ്വകാര്യത മാനിച്ച് മുഖം റിള്ള ചിത്രങ്ങൾ അധികം ഭാമ പങ്കിടാറില്ല.
ഇപ്പോഴിതാ നടി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത സ്റ്റോറിയാണ് ചർച്ചയാകുന്നത്. നല്ല സ്ത്രീ എന്താണെന്ന് ഒരു പുരുഷനോട് ചോദിക്കൂ… അപ്പോൾ അയാൾ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കുന്നത് കേൾക്കാമെന്നായിരുന്നു ഭാമയുടെ സ്റ്റോറിയിലെ വാക്കുകൾ. ഒപ്പം പൊട്ടിച്ചിരിക്കുന്ന ഇമോജികളും ഉണ്ടായിരുന്നു.
സ്വന്തം വ്യക്തി ജീവിതത്തിലെ അനുഭവങ്ങളുമായി സാമ്യമുള്ളതുകൊണ്ടാകും നടി ഇത്തരം വാക്കുകൾ ഷെയർ ചെയ്യുന്നതെന്നാണ് ആരാധകരുടെ നിഗമനം. നടി എന്നതിലുപരി ഗായിക കൂടിയായ ഭാമ ഉദ്ഘാടന വേദികളിലും സജീവമാണ്. സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ടെങ്കിലും വിരളമായി മാത്രമെ നടി വീഡിയോകൾ പങ്കിടാറുള്ളു.
2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം. കല്യാണം കഴിഞ്ഞ ഉടനെ നടി ഗർഭിണിയാവുകയും അതേ വർഷം ഡിസംബറിൽ തന്നെ മകൾക്ക് ജന്മം കൊടുക്കുകയും ചെയ്തു. ഗൗരി എന്നാണ് ഭാമ മകൾക്ക് പേരിട്ടിരിക്കുന്നത്. അങ്ങനെ കുഞ്ഞിനും ഭർത്താവിനുമൊപ്പമുള്ള ജീവിതം തുടങ്ങിയതിനിടയിലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ചില അഭിപ്രായ വ്യാത്യസങ്ങളെ തുടർന്നോ മറ്റോ ഭാമയും ഭർത്താവ് അരുണും വിവാഹജീവിതം അവസാനിപ്പിച്ചു. താൻ സിംഗിൾ മദറാണെന്ന് ഭാമ പറഞ്ഞതോടെയാണ് ഈ വിവരവും പുറംലോകം അറിയുന്നത്.
കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ഭർത്താവിനൊപ്പം അതിഗംഭീരമായാണ് ഭാമ ആഘോഷിച്ചത്. ഗൗരിയുടെ ഫോട്ടോകൾ ഭാമ ആദ്യമായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചതും ഒന്നാം പിറന്നാളിനുശേഷം ആയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടപ്പോൾ ഭാമ ഭർത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തു. അതോടെയാണ് നടിയുടെ ദാമ്പത്യ ജീവിതം ചർച്ചയായി തുടങ്ങിയത്.
നിറവയറിൽ അരുണിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ നിരവധി ഇൻസ്റ്റഗ്രാമിൽ നടി പങ്കുവെച്ചിരുന്നു. ഇരുവരും വേർപിരിഞ്ഞുവെന്നുള്ള അഭ്യൂഹങ്ങൾ പടർന്ന് തുടങ്ങിയപ്പോൾ പിന്നീട് ഒരു ദിവസം സോഷ്യൽമീഡിയ പോസ്റ്റിലൂടെ താൻ സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി ഭാമ എത്തുകയായിരുന്നു. അതല്ലാതെ വിവാഹമോചിതയാണോ, വേർപിരിഞ്ഞ് താമസിക്കുകയാണോ എന്നതിലൊന്നും പ്രതികരിക്കാൻ നടി ഇതുവരെയും തയ്യാറായിട്ടില്ല.
പക്ഷെ ദാമ്പത്യ ജീവിതത്തിൽ നിന്നും നിരവധി കയ്പേറിയ അനുഭവങ്ങൾ നടിക്കുണ്ടായിട്ടുണ്ടെന്നത് പിന്നീട് നടി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും കുറിച്ച വാക്കുകളിൽ നിന്നും വ്യക്തമാണ്. വിവാഹത്തിനും സ്ത്രീധനത്തിനും എതിരെ ഒരിടയ്ക്ക് നടി കുറിച്ച വാക്കുകൾ വൈറലായിരുന്നു. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്.
അവർ നിങ്ങളെ ഉപേക്ഷിച്ച് പോയാൽ..? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ… ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്ത് നിന്നും എത്രയും വേഗം… എന്നാണ് ഭാമ കുറിച്ചത്. ജീവിത പങ്കാളിയിൽ നിന്നും വഞ്ചന നേരിട്ടതിനെ കുറിച്ചുള്ള മറ്റുള്ളവരുടെ എഴുത്തുകളും ഭാമ പങ്കിട്ടിട്ടുണ്ട്.
വേർപിരിഞ്ഞെങ്കിലും ഭർത്താവും മകളും തമ്മിൽ കാണുന്നതിനൊന്നും പ്രശ്നമില്ലെന്നായിരുന്നു നടി അടുത്തിടെ പങ്കുവെച്ച പോസ്റ്റിൽ നിന്നും വ്യക്തമായിരുന്നത്. മകൾ അച്ഛനൊപ്പം ഗുരുവായൂർ അമ്പലത്തിലേക്ക് പോയി വന്നെന്ന് പറഞ്ഞൊരു പോസ്റ്റുമായിട്ടാണ് ഭാമ എത്തിയിരുന്നത്. അമ്മേടെ അമ്പോറ്റി പെണ്ണ്. അച്ഛന്റെ കൂടെ ഗുരുവായൂർ അമ്പലത്തിൽ പോയി വന്നതിന് ശേഷം’ എന്നാണ് ചിത്രത്തിന് കൊടുത്ത ക്യാപ്ഷനിൽ നടി എഴുതിയിരിക്കുന്നത്. കേരള സ്റ്റൈലിലുള്ള വസ്ത്രത്തിൽ മുല്ലപ്പൂവൊക്കെ ചൂടി അതീവ സുന്ദരിയായിട്ടാണ് മകളെ നടി ഒരുക്കിയിരിക്കുന്നത്. ഗുരുവായൂരിൽ നിന്നും വാങ്ങിയ ഓടക്കുഴലും മയിൽപീലിയുമൊക്കെ കൈയ്യിൽ പിടിച്ചിരിക്കുകയാണ് ഗൗരി.
എന്നാൽ മകളുടെ മുഖത്തിന്റെ സ്ഥാനത്ത് കൃഷ്ണന്റെ സ്റ്റിക്കർ വെച്ച് മറച്ചിരിക്കുകയാണ്. താരപുത്രിയുടെ മുഖം ഭാമ മറച്ച് പിടിച്ചതാണ് ആരാധകരെയും നിരാശരാക്കിയത്. കഴിഞ്ഞ കുറേ കാലമായി മകളുടെ മുഖം പുറംലോകത്തിന് മുന്നിൽ നിന്നും മറച്ച് പിടിക്കാൻ ഭാമ ശ്രദ്ധിക്കാറുണ്ട്. എന്ത് കൊണ്ടാ മോളുടെ മുഖം കാണിക്കാത്തത്?… ഒന്ന് കണ്ടോട്ടെ ഞങ്ങളും… എന്ന് ചോദിച്ച് ആരാധകരും കമന്റുമായി എത്തുന്നുണ്ട്.
അതേസമയം, മകൾ നാല് വയസ് പിന്നിടുമ്പോൾ തന്റെ ഗർഭകാല ഓർമകൾ പൊടിതട്ടിയെടുത്തും നടി വന്നിരുന്നു. നാല് വർഷത്തെ അമ്മ ജീവിതം എന്ന ക്യാപ്ഷനോടെയായിരുന്നു ഭാമ ചിത്രങ്ങൾ പങ്കുവെച്ചത്. നീല ഗൗണിൽ നിറവയറിൽ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ബലൂണുകളും പൂക്കളുമൊക്കെയായി ബേബി ഷവർ ഗംഭീരമായി ആഘോഷിച്ചിരുന്നു ഭാമ. ജീവിതം വളരെ രസകരമാണ്… അവസാനം നിങ്ങളുടെ ഏറ്റവും വലിയ ചില വേദനകൾ നിങ്ങളുടെ ഏറ്റവും വലിയ ശക്തിയായി മാറുന്നു, ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്ന് എന്നിങ്ങനെയാണ് ഭാമയുടെ പോസ്റ്റിന് ആരാധകർ കുറിച്ചത്.
ദുബായിൽ ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമായിരുന്നു അരുൺ്. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയിൽ തന്നെ സെറ്റിൽ ചെയ്യാനാണ് ആഗ്രഹമെന്നും അരുണും കൊച്ചിയിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ വിവാഹത്തിന് മുമ്പ് നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അത്യാഡംബര പൂർവമാണ് ഭാമയുടെ വിവാഹം നടന്നത്. സിനിമാ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായുള്ള വിവാഹസൽക്കാരം കൊച്ചിയിലും നടന്നിരുന്നു. വിവാഹശേഷം വൈകാതെ ഇരുവർക്കും ഒരു മകൾ പിറന്നു. ഗൗരി എന്നാണ് മകൾക്ക് ഭാമയും അരുണും നൽകിയ പേര്. കുഞ്ഞ് പിറന്ന് ഒരു വർഷം കഴിഞ്ഞ് ഒന്നാം പിറന്നാൾ ദിനത്തിലാണ് മകളുടെ മുഖം റിവീൽ ചെയ്തുള്ള ചിത്രങ്ങൾ ഇരുവരും പങ്കിട്ടത്. പിന്നീട് പതിയെ ഭാമ ഭർത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങളും നീക്കം ചെയ്തു. അതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന ഗോസിപ്പുകളും ചർച്ചകളും വന്ന് തുടങ്ങി.
ഭർത്താവിന്റെ ചിത്രങ്ങൾ നീക്കം ചെയ്തുവെന്ന് മാത്രമല്ല അടുത്തിടെ പങ്കുവെച്ച ഒരു സോഷ്യൽമീഡിയ പോസ്റ്റിൽ താൻ സിംഗിൾ മദറാണെന്ന് ഭാമ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയാണെങ്കിലും നിയമപരമായി ബന്ധം വേർപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
ഒരു സിംഗിൾ മദറാകുന്നത് വരെ ഞാൻ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി എന്നുമാണ് ഭാമ മുമ്പ് പങ്കുവെച്ച ഒരു പോസ്റ്റിൽ എഴുതിയിരുന്നത്. അമ്മയായപ്പോൾ ക്ഷമ പഠിച്ചു നേരത്തെ ക്ഷമ ഉണ്ടായിരുന്നില്ല. ഞാൻ വിചാരിക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ നടന്നില്ലെങ്കിൽ ടെൻഷനാവും. ദേഷ്യം വരും. പക്ഷെ ഇപ്പോൾ മാറി. അതുകൊണ്ട് കാര്യമില്ലെന്ന് മനസിലായെന്നും ഭാമ പറഞ്ഞിരുന്നു.
അമ്മയാകുന്നത് അത്ര എളുപ്പമല്ലെന്ന് മനസ്സിലായി. വാസുകി ബൈ ഭാമ എന്ന ലേബലിൽ ഞാൻ കാഞ്ചീപുരം സാരികളുടെ ഒരു ഓൺലൈൻ സ്റ്റോർ ആരംഭിച്ചു. ഞാൻ വർക്ക് ചെയ്തിരുന്ന ആളായതുകൊണ്ട് എനിക്ക് വീണ്ടും വർക്ക് ചെയ്യണം എന്റെ മാനസികമായ സന്തോഷത്തിന് വർക്കും കൂടെ വേണം എന്ന് തോന്നി. അങ്ങനെ വിചാരിച്ചപ്പോഴാണ് പട്ടുസാരികളുടെ കളക്ഷൻ എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചതെന്നും നടി പറഞ്ഞിരുന്നു.
മാത്രമല്ല, ഗർഭകാലത്തെ കുറിച്ചും നടി സംസാരിച്ചിരുന്നു. ‘തന്നെ സംബന്ധിച്ചിടത്തോളം ഗർഭകാലം ഒരുപാടു പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്. വീട്ടിൽ വെറുതെയിരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്തയാളാണ് ഞാൻ. കുറച്ചു ദിവസം വീട്ടിലിരുന്നാൽ ഏതെങ്കിലും അമ്പലത്തിലേക്ക് എന്നൊക്കെ പറഞ്ഞ് പുറത്തു ചാടും. വിവാഹം കഴിഞ്ഞ് ഞങ്ങൾ മാത്രമുള്ള യാത്രയ്ക്ക് ഒരുങ്ങുമ്പോഴേക്കും ലോക്ഡൗൺ ആയി.ഈ സമയത്താണ് ഞാൻ ഗർഭിണിയായത്.
വീട്ടിലെ നാലു ചുമരിനുള്ളിൽ ഞാൻ പെട്ടു പോയതു പോലെ തോന്നിയിരുന്നു. ലിഫ്റ്റിൽ താഴേക്കിറങ്ങാൻ പോലും പേടിയായിരുന്നു. ഇഷ്ടമുള്ള ഭക്ഷണം പോലും പുറമേ നിന്ന് കഴിക്കാൻ പറ്റുന്നില്ല. ഭയവും നിരാശയും കൊണ്ട് എനിക്ക് ശ്വാസം മുട്ടി. ജില്ല കടന്നുള്ള യാത്ര അനുവദിക്കാത്തതു കൊണ്ട് അമ്മയെ കൊണ്ടുവരാനും കഴിഞ്ഞില്ല. തന്നെ പരിശോധിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ.വിജയലക്ഷ്മി ഒരുപാട് ആശ്വാസമായിരുന്നെന്നും ഭാമ പറഞ്ഞിരുന്നു.
അതേസമയം, കഴിഞ്ഞ കുറച്ച് നാളികലളായി തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ കെട്ടുകഥകളും ആരോപണങ്ങളും പ്രചരിക്കുന്നുണ്ടെന്നും ഭാമ പറഞ്ഞിരുന്നു. എന്നേയും എന്റെ കുടുംബത്തെപ്പറ്റിയും അന്വേഷിച്ചവർക്കായി പറയട്ടെ, ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടേയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി എന്നായിരുന്നു ഭാമ കുറിച്ചത്. താരത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഉടനെ തന്നെ ചർച്ചയായി മാറിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക മൊഴി നൽകിയ വ്യക്തിയായിരുന്നു ഭാമ. മാത്രമല്ല, പിന്നീട് ഈ മൊഴി മാറ്റി പറയുകയും ചെയ്തിരുന്നു. ഈ വിഷയവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതിൽ ഭാമ മൊഴി മാറ്റി പറഞ്ഞതാണ് ഏറെ ചർച്ചയായത്. എന്തെന്നാൽ ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഭാമ. അവളെ ഞാൻ പച്ചയ്ക്ക് കത്തിക്കും, അവളെന്റെ കുടുംബം തകർത്തു എന്നാണ് ദിലീപ് ഭാമയോട് പറഞ്ഞത്. ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെയായിരുന്നു ഭാമയും ദിലീപും ഇതേ കുറിച്ച് സംസാരിച്ചത്.
തുടർന്ന് ഭാമ ഇത് ആക്രമിക്കപ്പെട്ട നടിയോട് ചെന്ന് പറയുകയും ചെയ്തു. നടി തന്നെയാണ് ഇത് പോലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് ചോദ്യം ചെയ്തതോടെ ഭാമ ഇത് മാറ്റി പറയുകയായിരുന്നു. ഇങ്ങനെയൊന്നും താൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കൂറുമാറുകയായിരുന്നു. തന്റെ അടുത്ത സുഹൃത്ത് കൂടിയായിട്ട് ഇങ്ങനെ മൊഴി മാറ്റി പറഞ്ഞതിനാലാണ് ഭാമയുടെ പേര് അന്ന് ചർച്ചയായത്. ഞങ്ങളിലൊരുവൾ ഞങ്ങളെ ചതിച്ചുവെന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുക്കൾ അന്ന് പറഞ്ഞിരുന്നത്.
