
Movies
മീശമാധവൻ വീണ്ടും തിയേറ്ററുകളിലേയ്ക്ക്?; സൂചന നൽകി നിർമാതാവ് സുധീഷ്
മീശമാധവൻ വീണ്ടും തിയേറ്ററുകളിലേയ്ക്ക്?; സൂചന നൽകി നിർമാതാവ് സുധീഷ്

ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് 2002ൽ പുറത്തെത്തിയ മീശമാധവൻ. ദിലീപും കാവ്യ മാധവനും ഒന്നിച്ചഭിനയിച്ച സിനിമകളിൽ ബോക്സ്ഓഫിസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഇന്നും ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമ്പോൾ മടുപ്പില്ലാതെ എല്ലാവരും കാണുന്ന ചിത്രം.
ഇന്നും ഇതിലെ പാട്ടുകൾക്കും കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ മീശ മാധവൻ വീണ്ടും തിയേറ്ററിലേയ്ക്ക് എത്തുന്നുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. നിർമാതാക്കളിൽ ഒരാളായ സുധീഷ് ആണ് സിനിമ വീണ്ടും തിേയറ്ററുകളിലേയ്ക്ക് എത്തുന്നുവെന്ന സൂചന നൽകിയത്.
4K റി റിലീസിന് ചിത്രം ആലോചിക്കുന്നുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥനയുണ്ടെങ്കിൽ എല്ലാം നടത്തിയെടുക്കാം എന്നുമായിരുന്നു സുധീഷ് പറഞ്ഞത്. ലാൽ ജോസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. മീശമാധവന് മുൻപ് പുറത്തിറങ്ങിയ രണ്ടാം ഭാവം പരാജയമായതിനാൽ നിർമാതാക്കളൊന്നും ഈ സിനിമ ഏറ്റെടുക്കുന്നുണ്ടായിരുന്നില്ല.
സിനിമയുടെ അണിയറപ്രവർത്തകരിൽ വിശ്വാസമില്ലെന്ന് പറഞ്ഞായിരുന്നു പല നിർമാതാക്കളും കയ്യൊഴിഞ്ഞതെന്നും ലാൽ ജോസ് പലപ്പോഴായി പറഞ്ഞിട്ടുണ്ടായിരുന്നു. ഒടുക്കം ദിലീപിന്റെ സുഹൃത്തുക്കളായ സുബൈറും സുധീഷുമാണ് ഒടുവിൽ ചിത്രം നിർമിച്ചത്. രഞ്ജൻ പ്രമോദ് ആയിരുന്നു തിരക്കഥ.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...