Malayalam
മീശമാധവനിലെ ആ മാസ്മരിക രംഗം; ദിലീപിനെ കുടുക്കാന്‍ കാവ്യ ചെയ്തത് ! ആ സീനിന് പിന്നിലെ രഹസ്യം പറഞ്ഞ് കലാസംവിധായകന്‍!
മീശമാധവനിലെ ആ മാസ്മരിക രംഗം; ദിലീപിനെ കുടുക്കാന്‍ കാവ്യ ചെയ്തത് ! ആ സീനിന് പിന്നിലെ രഹസ്യം പറഞ്ഞ് കലാസംവിധായകന്‍!
വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളികൾ മറക്കാത്ത സിനിമയാണ് മീശമാധവൻ . ദിലീപ് ലാല്‍ജോസ് കൂട്ടുകെട്ടില്‍ പിറന്ന മീശമാധവന്‍ ഇന്നും പുതുമ മങ്ങാതെ മലയാളി മനസിലുണ്ട്. ആരുടെയെങ്കിലും മുഖത്ത് നോക്കി മീശ പിരിച്ചാൽ അന്ന് അവരുടെ വീട്ടിൽ നിന്നും എന്തെങ്കിലും മോഷണം പോകും. അതിനു പിന്നിലെ കളളന്‍ മാധവനായി ദിലീപ് പൂണ്ടുവിളയാടിയ സിനിമയായിരുന്നു മീശമാധവൻ . മലയാളത്തിൽ ഇതിന് മുൻപും ശേഷവും ഇത്തരമൊരു പ്രത്യേകതരം കള്ളനെ നമ്മൾ കണ്ടിട്ടുണ്ടാകില്ല.
ബെന്നി പി നായരമ്പലത്തിന്‌റെ തിരക്കഥയില്‍ ഒരുങ്ങിയ മീശമാധവൻ എന്ന ചിത്രം ലാല്‍ജോസിന്‌റെ കരിയറിലും ഏറെ വഴിത്തിരിവായിരുന്നു. പൊതുവെ അക്കാലത്ത് മികച്ച ജോഡികളായി മലയാളികൾ ഏറ്റെടുത്ത ദിലീപ് കാവ്യാ മാധവൻ ജോഡിയും ചിത്രത്തിൻറെ മാറ്റുകൂട്ടി. സിനിമയെ കുറിച്ചുള്ള മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ മുൻപിലായിരുന്നു. ഇരുനൂറിലധികം ദിവസങ്ങളാണ് മീശമാധവന്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്.
ദീലിപ് കാവ്യാ മാധവന്‍ താരജോഡികൾക്കൊപ്പം , ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു മീശമാധവന്‍. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ 19 പിന്നിട്ടിട്ടും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മീശമാധവന്‍. അതേസമയം ചിത്രത്തിന്റെ ഒരു രംഗത്തിന് പിന്നിലെ രഹസ്യം കലാസംവിധായകനായ ജോസഫ് നെല്ലിക്കല്‍ വെളിപ്പെടുത്തിയിരിക്കുകയാണ് . ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം സിനിമയുടെ ആ രസകരമായ സീനിന്റെ രഹസ്യം പങ്കുവച്ചത്.
സിനിമയില്‍ ദിലീപ് അവതരിപ്പിച്ച കളളന്‍ മാധവനെ കുടുക്കാനായി രുക്മിണി കെണിവെക്കുന്ന ഒരു രംഗമുണ്ട്. അപ്പോ കെണി വെക്കുമ്പോള്‍ എന്നോട് പറഞ്ഞു. ഒരു സ്‌ളാബ്‌സ്റ്റിക് രീതിയിലുളള സംഭവങ്ങളാണ് ചെയ്യേണ്ടത്. ലോക്ക് വേണമെന്നതായിരുന്നു പറഞ്ഞത്. അതിനായി ബേബീസ് ഡേ ഔട്ട് റെഫറന്‍സൊക്കെ ഞാന്‍ നോക്കിയിരുന്നു,
പിന്നീടത് കയറുകളും വടികളും ഉപയോഗിച്ച് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഞങ്ങള് ആ വീട്ടിലെ ഡോര്‍ തുറന്നാല്‍ കയറുകൊണ്ട് തുടരെ തുടരെ ലോക്കാകുന്നൊരു സംവിധാനമാണ് ആദ്യം ഉണ്ടാക്കിയത്. പക്ഷേ രംഗം ഷൂട്ട് ചെയ്തപ്പോള്‍ ഘട്ടം ഘട്ടമായി ചെയ്യേണ്ടതായി വന്നു. അതിനാല്‍ അത് പൊളിക്കേണ്ടി വന്നു. പിന്നീട് ചിത്രീകരിക്കുന്ന ഫ്രെയിമിന് വേണ്ടി മാത്രമാക്കി ഒരെണ്ണം ഉണ്ടാക്കി.
ഓരോ സീനിന് വേണ്ടി ഓരോ രീതിയില്‍ ഒരുക്കി. അത് പല പല സമയത്തായി ഷൂട്ട് ചെയ്തു. പക്ഷേ സിനിമയില്‍ കാണുമ്പോള്‍ ഒരു കയറില്‍ മാധവന്‍ ചവിട്ടിയതുകൊണ്ടാണ് പിന്നീട് എല്ലാം തുടര്‍ന്ന് സംഭവിക്കുന്നതും അയാള്‍ വലയിലാകുന്നതുമെന്ന് തോന്നുംവിധമായിരുന്നു സംവിധായകന്‍ ലാല്‍ജോസും ടീമും ചിത്രീകരിച്ചത്, അഭിമുഖത്തില്‍ ജോസഫ് നെല്ലിക്കല്‍ പറഞ്ഞു.
ഒരു സ്ഥലത്ത് ചെല്ലുമ്പോള്‍ അവിടെ നിന്നു കിട്ടുന്ന വസ്തുക്കള്‍ കൊണ്ട് സെറ്റൊരുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് സിനിമയിലെ ഓരോ രംഗങ്ങളോട് ചേര്‍ന്നിരിക്കും എന്നും ജോസഫ് നെല്ലിക്കല്‍ പറഞ്ഞു. അതുകൊണ്ടാണ് മീശമാധവനിലെ ഓരോ സീന്‍ കാണുമ്പോഴും അവിടെയുണ്ടായിരുന്ന വസ്തുവായി ഫീല്‍ ചെയ്യുന്നത്. അങ്ങനെ ഓരോ സ്ഥലത്തും ഓരോ ഐറ്റംസ് വെച്ചാണ് ഈ സിനിമയ്ക്ക് വേണ്ടി സെറ്റ് ഒരുക്കിയത്.
പിന്നെ മീശമാധവനില്‍ കാവ്യയുടെ കഥാപാത്രത്തിന്‌റെ മുറി ഒരുക്കിയത് കൂടുതലും തുണി കൊണ്ടുളള അലങ്കാരങ്ങളാണ്. ചിത്രതുണികളും പാവകളുമൊക്കെയായിരുന്നു ആ റൂമില്‍ കൂടുതല്‍ വെച്ചത്. അപ്പോ ആ കഥാപാത്രം പാവകളെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് കാണിച്ചതാണ്. ആര്‍ട്ട് ഡയറക്ടര്‍ ചെയ്യുന്നതല്ലാതെ ആ ക്യാരക്ടര്‍ ചെയ്യുന്നത് പോലെ ജനങ്ങള്‍ക്ക് തോന്നണം.
കാവ്യയുടെ ഇന്‍ട്രോഡക്ഷന്‍ സമയത്ത് കാവ്യ ഒരു പാവയുമായൊക്കെ വരുന്നത് അതുകൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് മുറിക്കകത്ത് ഒരു വലിയ പാവയെ നമ്മള് സെറ്റ് ചെയ്തുവെച്ചത്. പക്ഷേ ഇനി സിനിമ കണ്ടാല്‍ മനസിലാവും ആദ്യത്തെ സീനുകളിലൊന്നും ആ മുറിയില്‍ ആ പാവയില്ല. പിന്നീട് പാട്ടിന് വേണ്ടി വെച്ചതാണ്, ദിലീപിന് ഒളിച്ചുനില്‍ക്കാനുളള സ്ഥലം വേണം. അങ്ങനെ പാവ ഉണ്ടായിക്കോട്ടെ എന്ന് തീരുമാനിച്ച് വെച്ചതാണ്, ജോസഫ് നെല്ലിക്കല്‍ പറഞ്ഞു.
about meeshamadhavan film
