നായികാ നായകൻ 2: പേർളിയെ ചാക്കിട്ടു പിടിക്കാൻ ഒരുങ്ങി ചാനൽ !! അവതാരികയാക്കാൻ ചാനലുകൾ തമ്മിൽ മത്സരം ?!
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നായികാ നായകൻ ആദ്യ സീസൺ അവസാനിച്ചു. ശംഭുവും ദർശനയുമാണ് ആദ്യ സീസണിൽ വിജയികളായത്. പക്ഷെ, പ്രേക്ഷകരെല്ലാം കാത്തിരുന്നത് പേർളി മാണി വീണ്ടും അവതാരികയായെത്താൻ വേണ്ടി ആയിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ പങ്കെടുക്കാനായി നായികാ നായകനിൽ നിന്ന് പേർളി പിൻവാങ്ങുകയായിരുന്നു. ബിഗ്ബോസ് ആദ്യ സീസണിൽ റണ്ണർ അപ്പ് ആയ പേർളി ബിഗ് ബോസ് അവസാനിച്ചിട്ടും നായികാ നായകനിൽ മടങ്ങി എത്തിയില്ല.
അതിന്റെ കാരണവും പേർളി തന്നെ വെളിപ്പെടുത്തിയിരുന്നു. തന്റെ സിനിമ റിലീസിനൊരുകുകയാണെന്നും അതിനാൽ നായിക നായകനിലേക്ക് താനെ ഇല്ലെന്നുമാണ് പേർളി അന്ന് പറഞ്ഞത്. ഇപ്പോഴിതാ നായിക നായകൻ രണ്ടാം പതിപ്പ് ഉടൻ ആരംഭിക്കുമെന്ന് സൂചനകൾ ലഭിച്ചതോടെ പേർളിയെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയാണ് മഴവിൽ മനോരമ മാനേജ്മെന്റ്. ബിഗ്ബോസ് കഴിഞ്ഞതോടെ പേർളിക്കുണ്ടായ ജനസമ്മതി മുതലാക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം.
എന്നാൽ പേർളി ഈ ആവശ്യം നിരാകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യാനെറ്റുമായ വർഷങ്ങളുടെ ബന്ധമാണ് പേർളിക്കുള്ളത്. ഏഷ്യാനെറ്റിലെ ഒരു പ്രോഗ്രാമിൽ പങ്കെടുത്ത് ഇത്രയധികം ജനപ്രീതി നേടിയ താൻ ഇനി മഴവിൽ മനോരമയിൽ ഒരു പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നത് ശെരിയല്ലെന്ന ചിന്തയാകാം പേർളിക്ക് ഉള്ളത്. ഏഷ്യാനെറ്റിലെ ഒരു പുതിയ റിയാലിറ്റി ഷോയിൽ പേർളി അവതാരിക ആയി എത്തും എന്നും വാർത്തകളുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...