ചങ്കാണെന്ന് പറഞ്ഞ് കൂടെ നിന്ന് പണി കൊടുക്കും !! അയാളുടെ ലക്ഷ്യം മോഹൻലാലോ അതോ അമ്മയുടെ പ്രസിഡന്റ് സ്ഥാനമോ ?!
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർസ്റ്റാറുകൾക്കെതിരെ ആരെങ്കിലും ഏതെങ്കിലും വിഷയത്തിൽ അഭിപ്രായ പ്രകടനമോ വിമർശനമോ നടത്തിയാൽ അവർക്കെതിരെ ആദ്യം ശബ്ദം ഉയർത്തുന്ന ഒരു മലയാളം നടനുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കണ്ടുവരുന്ന രീതിയാണിത്. അവർ സൂപ്പർ താരങ്ങളാണ്, അവരെ വിമർശിക്കുന്നവർ കൊള്ളാത്തവരാണ് എന്നാണ് മലയാള സിനിമയിൽ ആദ്യം നായക വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇപ്പോൾ ക്യാരക്ടർ വേഷങ്ങൾ ചെയ്യുന്ന ആ നടന്റെ ഭാഷ്യം.
സൂപ്പർതാരങ്ങളെ ചങ്കായി കൊണ്ടുനടക്കുന്ന ആ നടൻ പക്ഷേ ഇപ്പോൾ പണി കൊടുക്കുന്നത് മോഹൻലാലിനാണ്. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ആ നടന്റെ ഓരോ പ്രവർത്തനവും എന്ന് അമ്മയിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നു. ഇപ്പോഴുള്ള വിവാദങ്ങളിലൊക്കെ മോഹൻലാലിനെ ബലിയാടാക്കി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരാനുള്ള ആ നടന്റെ ഗൂഢനീക്കങ്ങളാണെന്ന് ഈ അടുത്ത് കണ്ടതെന്ന് മുതിർന്ന ഭാരവാഹികളിൽ ഒരാൾ പറയുന്നു.
അമ്മയില്‍ പിളര്‍പ്പുണ്ടാക്കിയ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ ദിലീപിനായി വാദിക്കുന്ന വ്യക്തി കൂടിയാണ് ആ താരം. താരസംഘടനയുടെ ‘കിരീടമില്ലാത്ത രാജാ’വായി ദിലീപിനെ വീണ്ടും അവരോദിക്കാനുള്ള നീക്കമാണ് ആ നടൻ മുഖേനെ നടത്തുന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, അതു സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു.
മോഹൻലാലിനെ തള്ളി പുറത്താക്കി പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയാൽ ഭരണം ദിലീപിന് സ്വന്തമാക്കാൻ കഴിയും. പ്രത്യക്ഷത്തിൽ അപ്പോൾ പ്രസിഡന്റ് ആ നടൻ ആകുമെങ്കിലും ചരട് മുഴുവൻ ദിലീപിന്റെ കയ്യിലാകും എന്നാണ് റിപ്പോര്‍ട്ട്.
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....