Connect with us

എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ

Movies

എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ

എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ

പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ മോൾ സംസാരിക്കാറുള്ളൂ. താൻ വിവാഹിതയാണെന്ന് പലർക്കും അറിയില്ലെന്നാണ് ലിജോമോൾ പറയുന്നത്. ജീവിതത്തിൽ കടന്ന് വന്ന പാതകളെക്കുറിച്ച് സംസാരിക്കുകയാണ് ലിജോമോളിപ്പോൾ. നടിയുടെ കുട്ടിക്കാലത്ത് അച്ഛൻ മരിച്ചതാണ്. അമ്മ രണ്ടാമത് വിവാഹം ചെയ്തു. കുട്ടിക്കാലത്ത് ജീവിതത്തിലുണ്ടായ ഈ മാറ്റങ്ങളെക്കുറിച്ചാണ് ലിജോമോൾ തന്റെ പുതിയ അഭിമുഖത്തിലൂടെ പറയുന്നത്.

എനിക്ക് ഒന്നര വയസുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്. അമ്മ മൂന്ന് മാസം ഗർഭിണിയായിരുന്നു. എന്റെ ലെെഫിൽ അച്ഛൻ എന്ന് പറയുന്ന ആൾ ഉണ്ടായിട്ടില്ല. പത്ത് വയസ് വരെ അങ്ങനെ തന്നെയാണ് പോയത്. പിന്നീടാണ് ഇച്ചാച്ഛൻ വരുന്നത്. രണ്ടാനച്ഛൻ എന്ന് പറയാൻ താൽപര്യമില്ല. അനിയത്തിക്ക് അന്ന് എട്ട് വയസാണ്. അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നെന്ന് ലിജോമോൾ പറയുന്നു. അതിന് മുമ്പേ ഞാനും എന്റെ അമ്മയും തമ്മിൽ കുറച്ച് അകൽച്ചയുണ്ട്.

ഞാൻ വല്യമ്മച്ചിയുടെ കൂടെയാണ് ഉറങ്ങിയിരുന്നത്. സ്കൂൾ വിട്ട് വന്ന് പഠിപ്പിക്കുന്നത് അമ്മയാണ്. പക്ഷെ ഉറങ്ങുന്നത് വല്ല്യമ്മച്ചിയുടെ കൂടെയാണ്. ചാച്ചൻ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നപ്പോഴാണ് ഞങ്ങൾ ആ വീട്ടിൽ നിന്നും വരുന്നത്. അമ്മ ട്രാൻസ്ഫർ വാങ്ങി പുതിയൊരു സ്ഥലത്തേക്ക് വന്നു. അമ്മ രണ്ടാമത് വിവാഹം ചെയ്തതിൽ എന്റെ അച്ഛന്റെ കുടുംബത്തിൽ കുറേ പേർക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. കസിൻസും ആന്റിയും അങ്കിളുമൊന്നും മിണ്ടില്ല. വെക്കേഷൻ സമയത്ത് എവിടെയും പോകില്ല.

അത്രയും കാലം ക്ലോസായിരുന്ന ചേട്ടായിമാരും ചേച്ചിമാരും മിണ്ടുന്നില്ല. ഞങ്ങൾ വീട്ടിൽ തന്നെ ആയിരിക്കും. വേറെ എവിടേയും പോകാനില്ല. വരാനില്ല. അതൊക്കെ ബുദ്ധിമുട്ടായിരുന്നു. അങ്ങനെ കുറേ കാര്യങ്ങൾ കൊണ്ട് ആ മാറ്റം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. ടീനേജ് കാലത്ത് അമ്മയോട് എന്തെങ്കിലും പങ്കുവെക്കാൻ ബുദ്ധിമുട്ടായി തു‌ടങ്ങി. ഞാൻ എന്തെങ്കിലും പറഞ്ഞാൽ ചാച്ചൻ അറിയുമെന്ന ചിന്ത. അമ്മ തിരക്കിലായിരുന്നു. സപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ ആഗ്രഹിച്ച രീതിയിൽ ആയിരുന്നില്ല. അമ്മ ഞങ്ങളെ തിരിഞ്ഞ് നോക്കിയില്ല എന്നല്ല. പക്ഷെ ഞാൻ ആഗ്രഹിച്ച രീതിയിലുള്ള സപ്പോർട്ട് കിട്ടിയിരുന്നില്ല. അമ്മ സ്നേഹം ഭയങ്കരമായി പ്രകടിപ്പിക്കുന്ന ആളല്ല.

അങ്ങനെ കുറച്ച് പ്രശ്നങ്ങൾ ഞങ്ങളുടെ ഇടയിൽ പറയാതെ ഉണ്ടായിട്ടുണ്ട്. ഈയടുത്ത് ഒരു സിനിമ ചെയ്തപ്പോഴാണ് ഓപ്പൺ കമ്മ്യൂണിക്കേഷന്റെ പ്രാധാന്യം മനസിലാക്കിയത്. എന്റെ ജീവിതത്തിൽ അതുണ്ടായിട്ടില്ല. ഡിഗ്രിയൊക്കെ ആയപ്പോഴേക്കും അമ്മ എന്തുകൊണ്ട് രണ്ടാമത് വിവാഹം ചെയ്തു, എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട് എന്നെല്ലാം മനസിലാക്കി. ‍ഇച്ഛാച്ചനെയും അമ്മയെയും ഇപ്പോൾ മനസിലാക്കാനാകുന്നു. അവർക്ക് വേറെ കുട്ടികൾ വേണ്ടെന്ന് അവർ തീരുമാനിച്ചിരുന്നു.

പക്ഷെ കൗമാരക്കാലത്ത് തനിക്ക് അവരെ മനസിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ലിജോമോൾ തുറന്ന് പറഞ്ഞു. അച്ഛന്റെ മരണകാരണം പോലും ഇപ്പോഴും തനിക്ക് അറിയില്ലെന്നും അച്ഛനെ കുറിച്ചുള്ള അമ്മയുടെ വേർഷൻ എന്താണെന്ന് തനിക്ക് അറിയില്ലെന്നും ലിജോ മോൾ പറയുന്നു. ഓപ്പൺ കമ്യൂണിക്കേഷനെ കുറിച്ച് പറഞ്ഞാൽ എനിക്ക് തോന്നിയിട്ടുള്ളത് അമ്മയ്ക്കും അങ്ങനെ ഒരു സ്‌പേസ് ഉണ്ടായിരിക്കില്ല എന്നാണ്. എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല. അടുത്തിടെ ഒരു സിനിമ ചെയ്ത സമയത്താണ് ഓപ്പൺ ടോക്കിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് മനസിലാകുന്നത്.

വീട്ടിൽ ഓപ്പൺ കമ്യൂണിക്കേഷൻ ഉണ്ടായിട്ടില്ല. ഒരുപക്ഷേ ഞാനും എന്റെ അനുജത്തിയും വളരെ ചെറിയ കുട്ടികളായിരുന്നതുകൊണ്ട് അമ്മയ്ക്ക് അത് പറഞ്ഞുതരാൻ പറ്റിയിട്ടുണ്ടാവില്ല. കുറേക്കാര്യങ്ങൾ ഇരുന്നൊന്ന് സംസാരിച്ചിരുന്നെങ്കിൽ ഞങ്ങൾ തമ്മിലുള്ള റിലേഷൻഷിപ്പ് കുറച്ചുകൂടിയൊക്കെ ബെറ്റർ ആയേനെ എന്ന് തോന്നിയിട്ടുണ്ട്. ഞാൻ കുറച്ചുകൂടി അറ്റാച്ച്ഡ് ആയിട്ടുള്ളത് അനിയത്തിയുടെ അടുത്തായിരുന്നു. അനിയത്തിക്ക് അങ്ങനെ ഫീൽ ചെയ്യരുത് എന്ന് എനിക്കുണ്ടായിരുന്നു. ഞാൻ കുറച്ച് പ്രൊട്ടക്ടീവ് സിസ്റ്ററായിരുന്നു. ഇപ്പോഴും അതെ. ഇപ്പോൾ അവർ കല്യാണമൊക്കെ കഴിച്ച് വേറെ ഒരു ഫാമിലിയായി.

ഇത്രയും കാലം കഴിഞ്ഞ് ഇനി ഞാൻ അച്ഛനെ കുറിച്ച് ചോദിച്ചാൽ അമ്മയ്ക്ക് വിഷമമാകുമോ എന്നതായിരുന്നു എന്റെ കൺസേൺ. ഒരു ടീനേജ് പ്രായമൊക്കെ കഴിഞ്ഞ സമയത്ത് എനിക്ക് അമ്മയോട് ചോദിക്കണമെന്നുണ്ടായിരുന്നു. പലരും പറഞ്ഞ, പലരുടേയും പെർസ്‌പെക്ടീവ്‌സിൽ നിന്നുള്ള കാര്യങ്ങൾ കേട്ടിട്ടുള്ള ഒരു ഇമേജാണ് എനിക്ക് എന്റെ അച്ഛനെ കുറിച്ചുള്ളത്. എനിക്കത് എക്‌സ്പീരിയൻസ് ചെയ്യാൻ പറ്റിയിട്ടില്ല. അച്ഛനെ കുറിച്ചുള്ള അമ്മയുടെ വേർഷൻ എന്താണെന്ന് സത്യത്തിൽ എനിക്കറിയില്ല. ഇതെനിക്ക് ചോദിക്കണം, അറിയണം എന്ന് തോന്നിയ പ്രായത്തിൽ എനിക്ക് ചോദിക്കാൻ ബുദ്ധിമുട്ടുണ്ടായ കാര്യം അമ്മയ്ക്ക് ഒരു ഫാമിലിയുണ്ട് ഹസ്‌ബെൻഡുണ്ട് എന്നതായിരുന്നു.

ഇപ്പോൾ ഞാൻ എന്റെ അച്ഛനെ കുറിച്ച് ചോദിച്ചാൽ അമ്മയ്ക്ക് വിഷമമാകുമോ എന്നതായിരുന്നു എന്റെ കൺസേൺ. അതുകൊണ്ട് അങ്ങനെ ഒരു കമ്യൂണിക്കേഷൻ ഉണ്ടായിട്ടില്ല എന്നും ലിജോ മോൾ പറയുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അമ്മ എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനം എടുത്തുവെന്നും ഇച്ചാച്ചൻ എത്ര സപ്പോർട്ടീവായിട്ടാണ് ഈ മൊമെന്റ് വരെ ഞങ്ങളുടെ കൂടെ നിൽക്കുന്നത് എന്നെക്കെ എനിക്കറിയാം. ഇപ്പോൾ ഞാൻ ഗ്രേറ്റ് ഫുളാണ്. താങ്ക്ഫുളാണ്. ഞാൻ പറഞ്ഞത് ആ ഒരു കാലത്ത്, ആ സമയത്ത് എനിക്കത് ഒരിക്കലും അംഗീകരിക്കാൻ പറ്റാതിരുന്നതിനെ കുറിച്ചാണ് എന്നും ലിജോ മോൾ പറയുന്നു.

ഇടുക്കി പീരുമേട്ടിൽ ജനിച്ചു പോണ്ടിച്ചേരി സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ ലിജോമോളുടെ മനസ്സിൽ ഒരിക്കലും സിനിമ എന്ന സ്വപ്നം ഉണ്ടായിരുന്നില്ല. ലിജോമോളോടു പറയാതെയാണ് കൂട്ടുകാരി ‘മഹേഷിന്റെ പ്രതികാരം’ സിനിമയുടെ ഓഡിഷനു ഫോട്ടോ അയച്ചു കൊടുത്തത്. തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും സംവിധായകൻ ദിലീഷ് പോത്തനും ‘ഓക്കെ’ പറഞ്ഞതോടെ സിനിമയുടെ ഭാഗമായി. സംവിധായകൻ പറഞ്ഞു തന്നത് അതുപോലെ ചെയ്തു എന്നതല്ലാതെ സിനിമാ അഭിനയത്തിന്റെ എബിസിഡി പോലും അന്ന് അറിയില്ലായിരുന്നുവെന്നു ലിജോമോൾ ഓർമിക്കുന്നു. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘ഹണിബീ’, ‘സ്ട്രീറ്റ് ലൈറ്റ്സ്’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം ‘സിവപ്പ് മഞ്ഞൾ പച്ചൈ’ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം.

മലയാളത്തിൽ പൊന്മാൻ ആണ് ലിജോമോളുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബേസിൽ ജോസഫ് നായകനായെത്തിയ സിനിമ മികച്ച വിജയം നേടി. തമിഴിൽ ജെന്റിൽവുമൺ എന്ന സിനിമയിലെ നടിയുടെ പ്രകടനവും കയ്യടി നേടി. കരിയറിൽ തുടരെ മികച്ച കഥാപാത്രങ്ങൾ ചെയ്ത് മുന്നോട്ട് പോകുകയാണ് ലിജോമോൾ. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോൾ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ജയ് ഭീം എന്ന തമിഴ് ചിത്രമാണ് നടിയുടെ കരിയറിൽ വഴിത്തിരിവാകുന്നത്.

സൂര്യയ്‌ക്കൊപ്പം ജയ്ഭീമിൽ ലിജോമോൾ ജോസും തകർത്തഭിനയിച്ചപ്പോൾ ചിത്രം കണ്ടവരുടെ മനസും കണ്ണും നിറഞ്ഞിട്ടുണ്ടാകും. ആ ചിത്രത്തിലെ കഥാപാത്രമാകാൻ ലിജോമോൾ എടുത്ത തയ്യാറെടുപ്പുകൾ പറയാതിരിക്കാൻ കഴിയില്ല. ഇതിനോടകം താരം തന്നെ പല അഭിമുഖങ്ങളിലും ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. തന്റെ ഭർത്താവിനെ തേടിയിറങ്ങുന്ന, ഇരുള വിഭാഗത്തിൽ പെടുന്ന സെങ്കിണി എന്ന യുവതിയുടെ വേഷത്തിലാണ് ലിജോ മോൾ എത്തിയത്.

ജയ് ഭീം സിനിമയോടുള്ള തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും താരം സംസാരിച്ചിരുന്നു. യ് ഭീമിന്റെ സംവിധായകൻ ജ്ഞാനവേൽ സർ, എന്റെ പെയർ ആയി ചെയ്ത മണികണ്ഠൻ എന്നിവർ എനിക്ക് വളരെ ക്ലോസ് ആണ്. സിനിമാക്കാരല്ല, അവർ എനിക്ക് ഫാമിലിയാണ്. ഞാൻ ഒരു ടീമിന്റെ കൂടെ ഇത്രയും സമയം ചെലവഴിച്ചിട്ടില്ല. ചിലപ്പോൾ അത് കൊണ്ടൊക്കെയായിരിക്കും.

ഷൂട്ടിന് മുമ്പ് ഒരു മാസം ട്രെയിനിംഗ് ഉണ്ടായിരുന്നു. ആ ക്യാരക്ടറാകുകയെന്നത് ഞങ്ങൾക്ക് വലിയ ടാസ്ക് ആയിരുന്നു. എനിക്കൊട്ടും അറിയാത്ത ആളുകളും ഭാഷയുമാണ്. ആ ക്യാരക്‌ടറിലേക്ക് ഞാനെത്തുകയെന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. അതിന് വേണ്ടി ഒരു മാസം ഞങ്ങൾക്ക് ട്രെയിനിംഗ് ഉണ്ടായിരുന്നു. ആ സമയത്ത് ട്രെയിനർ ഞങ്ങൾക്ക് പറഞ്ഞ് തന്ന കഥയുണ്ട്. ഞാൻ മണികണ്ഠനെ മണികണ്ഠനായി കാണാൻ പാടില്ല. ഞാൻ സെങ്കിണിയും മണികണ്ഠൻ രാജാക്കണ്ണുമാണ്. അങ്ങനെ തന്നെയേ വിചാരിക്കാവൂ, നിങ്ങൾ എവിടെ വെച്ചാണ് മീറ്റ് ചെയ്തതെന്നതിന് ഒരു ബാക്ക് സ്റ്റോറിയുണ്ട്. ഞങ്ങൾക്ക് പറഞ്ഞ് തരും.

രാജാക്കണ്ണന്റെ കഥാപാത്രം പാമ്പ് പിടുത്തവുമായി നടക്കുന്ന ആളാണ്. അങ്ങനെയൊരു മൊമന്റിൽ പുള്ളിയെ കണ്ട് എനിക്ക് ഇഷ്ടം തോന്നുകയും ഫാമിലിയുടെ എതിർപ്പ് അവഗണിച്ച് കല്യാണം കഴിച്ച് കുട്ടിയുണ്ടായി എന്നായിരുന്നു ബാക്ക് സ്റ്റോറി. ഷൂട്ടിന് മുമ്പേ എനിക്ക് മണികണ്ഠൻ മാറി രാജാക്കണ്ണനായി. എന്റെ ആരോ ആണെന്ന തോന്നൽ വന്നു. മണികണ്ഠന്റെ ഷൂട്ട് കഴിഞ്ഞാണ് സൂര്യ സാറിനൊപ്പമുള്ള ഷൂട്ട് തുടങ്ങുന്നത്. അപ്പോൾ എനിക്ക് മിസ് ചെയ്യാൻ തു‌ടങ്ങി.

മിസ് ചെയ്യുന്നെന്ന് ഞാൻ മെസേജ് അയച്ചു. സീനുകൾക്ക് സഹായകരമാകില്ലേ എന്ന് പറഞ്ഞു. ഷൂട്ട് തുടങ്ങുന്നതിന് ഒന്നരമാസം മുമ്പ് ഫുൾ ടെെം ഒരുമിച്ചാണ്. ഉറങ്ങാൻ പോകുമ്പോൾ മാത്രമാണ് സെപ്പറേറ്റാകുന്നത്. അത് വരെയും ഭാര്യയും ഭർത്താവുമായാണ് നിന്നത്. പെട്ടെന്ന് ആൾ ഷൂട്ട് കഴിഞ്ഞ് പോയപ്പോൾ മിസ് ചെയ്തു. അന്ന് താെട്ട് മണികണ്ഠൻ എന്ന വ്യക്തി എനിക്ക് വെറുമാെരു ആക്ടർ അല്ല. ശരിക്കും എന്റെ ഫാമിലിയായി. സംവിധായകനോടും അതേ ആത്മബന്ധം ഉണ്ടെന്നും ലിജോമോൾ വ്യക്തമാക്കി. ‌

മാത്രമല്ല, ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് ഒന്നരമാസം ഇരുളവിഭാഗക്കാർ താമസിക്കുന്ന ഊരുകളിൽ പോയി താമസിച്ച് അവരുടെ ജീവിതരീതികൾ കണ്ടുപഠിച്ചുവെന്നും ലിജോ മോൾ പറഞ്ഞിരുന്നു. ഒന്നരമാസത്തോളം അവർക്കൊപ്പം ചെരുപ്പില്ലാതെ സഞ്ചരിച്ചു. അവരെപ്പോലെ തമിഴ് സംസരിക്കാനും സാരിയുടുത്തു വേഗത്തിൽ നടക്കാനും പെരുമാറാനും പഠിച്ചതിനു ശേഷമാണ് ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയത്. അഭിനയം എന്നതു കേവലം ആക്‌ഷനും കട്ടിനുമിടയിലുള്ള ഷോട്ടുകൾ മാത്രമല്ലെന്നും ഒട്ടേറെ ഹോംവർക്ക് ആവശ്യമുള്ളതാണെന്നും ലിജോ മോൾ പറയുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top