Connect with us

സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയ നടിമാരെ അധിക്ഷേപിച്ച് ചെകുത്താൻ; പരാതിയുമായി നടി

Malayalam

സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയ നടിമാരെ അധിക്ഷേപിച്ച് ചെകുത്താൻ; പരാതിയുമായി നടി

സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയ നടിമാരെ അധിക്ഷേപിച്ച് ചെകുത്താൻ; പരാതിയുമായി നടി

മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ നടിമാരെ അധിക്ഷേപിച്ച വ്‌ളോഗർ ചെകുത്താനെതിരെ പരാതി.

ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്‌സിനെതിരെയാണ് നടി ഉഷ ഹസീന പൊലീസിൽ പരാതി നൽകിയത്. ആറാട്ടണ്ണനെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടല്ലോയെന്നും എത്രപേരാണ് പരാതി കൊണ്ടുപോയത്, എല്ലാവരും തീർന്നുപോകുമെന്നുമാണ് ചെകുത്താൻ യൂട്യൂബ് വീഡിയോയിലൂടെ വെല്ലുവിളിച്ചത്.

ഇയാൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. പരാതിയും വീഡിയോയിലെ പരാമർശങ്ങളും പരിശോധിച്ച് തുടർനടപടികൾ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിനാണ് സന്തോഷ് വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുപതോളം നടിമാരാണ് സന്തോഷ് വർക്കിക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും ഡിജിപിക്കും ഉൾപ്പെടെ പരാതി നൽകിയത്. തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾ നിലവിൽ റിമാൻഡിലാണ്. അതിനിടെയാണ് സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയ നടിമാരെ അധിക്ഷേപിച്ചുളള ചെകുത്താന്റെ വീഡിയോ.

നേരത്തെ അറസ്റ്റിലായ സന്തോഷ് വർക്കി നിലവിൽ റിമാൻഡിലാണ്. കഴിഞ്ഞ മാസം 20നാണ് സന്തോഷ് വർക്കി ചില സിനിമാ നടിമാർക്കെതിരെ അശ്ലീല പരാമർശം സമൂഹമാധ്യമത്തിൽ കുറിച്ചത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം.

ഇതിനുമുൻപും സമാനമായരീതിയിൽ നടിമാർക്കെതിരെ ഇയാൾ ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. കുറിപ്പിനു പിന്നാലെ ഉഷ ഹസീനക്കൊപ്പം ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവരും സന്തോഷ് വർക്കിക്കെതിരെ പരാതിയുമായി രംഗത്തെത്തി. 40 വർഷമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ സന്തോഷ് വർക്കിയുടെ പരാമർശം വേദനിപ്പിച്ചു എന്നാണ് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.

More in Malayalam

Trending

Recent

To Top