Connect with us

ഫൺ ത്രില്ലർ മൂവി അടിനാശം വെള്ളപ്പൊക്കം വരുന്നു; ടൈറ്റിൽ ലോഞ്ച് നിർവഹിച്ച് ശോഭന

Malayalam

ഫൺ ത്രില്ലർ മൂവി അടിനാശം വെള്ളപ്പൊക്കം വരുന്നു; ടൈറ്റിൽ ലോഞ്ച് നിർവഹിച്ച് ശോഭന

ഫൺ ത്രില്ലർ മൂവി അടിനാശം വെള്ളപ്പൊക്കം വരുന്നു; ടൈറ്റിൽ ലോഞ്ച് നിർവഹിച്ച് ശോഭന

എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി ശോഭന തൃശൂരിൽ വച്ചു നിർവ്വഹിക്കുകയുണ്ടായി. അടിനാശം വെള്ളപ്പൊക്കം എന്നാണ് ചിത്രത്തിൻ്റെ പേര്. വടക്കുംനാഥ ക്ഷേത്രസന്നിധിയിൽ ഗജരാജൻ ഉഷശ്രീ ശങ്കരൻകുട്ടി യാണ് ഈ ടൈറ്റിൽ തിടമ്പേറ്റിയത്.

ഏ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽവ്യവസായ പ്രമുഖനായ മനോജ് കുമാർ.കെ.പി.യാണ് നിർമ്മിക്കുന്നത്. മികച്ച ചിത്രങ്ങളൊരുക്കി മലയാള സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്സൂര്യഭാരതി ക്രിയേഷൻസ്.

ഏറെ ശ്രദ്ധേയമായ അടികപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾക്കു ശേഷം ഏ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്യാംബസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർത്ഥികളുടെ ജീവിതത്തിനിടയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത്.

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആൻ്റണി, പ്രേംകുമാർ, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരും വിനീത് മോഹൻ സജിത് അമ്പാട്ട്, അരുൺപ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്,,വിജയകൃഷ്ണൻ എം.ബി. എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

സംവിധായകൻ എ.ജെ. വർഗീസിൻ്റേതാണ് തിരക്കഥയും. മലയാള സിനിമയിൽ ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളക്കു ശേഷം ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നു. ടിറ്റോ.പി. തങ്കച്ചൻ്റേതാണു ഗാനങ്ങൾ. ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

ഛായാഗ്രഹണം – സൂരജ്. എസ്. ആനന്ദ്.
എഡിറ്റിംഗ് – ലിജോ പോൾ
കലാസംവിധാനം – ശ്യാം കാർത്തികേയൻ.
മേക്കപ്പ് – അമൽ കുമാർ. കെ.സി.
കോസ്റ്റ്യും – ഡിസൈൻ. സൂര്യാ ശേഖർ.
സ്റ്റിൽസ് – റിഷാദ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷഹദ് സി.
പ്രൊജക്റ്റ് ഡിസൈൻ – സേതു അടൂർ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പൗലോസ് കുറു മുറ്റം, നജീർ നസീം, നിക്സൺകുട്ടിക്കാനം.
പ്രൊഡക്ഷൻ കൺട്രോളർ – മുഹമ്മദ് സനൂപ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top