
News
സാമന്തയ്ക്കായി ക്ഷേത്രം പണിഞ്ഞ് ആരാധകൻ, പലരും തനിക്ക് ഭ്രാന്താണെന്ന് പോലും പറഞ്ഞു!
സാമന്തയ്ക്കായി ക്ഷേത്രം പണിഞ്ഞ് ആരാധകൻ, പലരും തനിക്ക് ഭ്രാന്താണെന്ന് പോലും പറഞ്ഞു!
Published on

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്നത്. നാഗചൈതന്യയുമായുള്ള വേര്‍പിരിയലും, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂണ്‍ രോഗം തുടങ്ങിയ പലവിധ പ്രതിസന്ധികള്‍ താരം അഭിമുഖീകരിച്ചു. സിനിമാ രംഗത്ത് നിന്നും കുറച്ച് നാളായി വിട്ടു നിന്നിരുന്ന താരം തിരിച്ചെത്തിയിരുന്നു.
ഇപ്പോഴിതാ സാമന്തയോടുള്ള ആരാധന മൂത്ത് നടിയ്ക്ക് ക്ഷേത്രം പണിതിരിക്കുകയാണ് ആരാധകൻ. ആന്ധ്രാപ്രദേശിലെ ബപഡ്ലയിലാണ് ആരാധകനായ തെന്നാലി സന്ദീപ് ക്ഷേത്രം നിർമിച്ചത്. നടിയുടെ അർദ്ധകായ പ്രതിമയും പ്രതിഷ്ഠിച്ചിട്ടുണ്ട്. സാമന്തയുടെ അഭിനയ സിദ്ധിയിലും ജീവകാരുണ്യ പ്രവർത്തനത്തിലും ആകൃഷ്ടനായാണ് ക്ഷേത്രം പണിതതെന്ന് സന്ദീപ് പറയുന്നു.
ഞാൻ സാമന്തയുടെ കരിയറിന്റെ തുടക്കം മുതൽ നടിയുടെ ആരാധകനാണ്. പ്രത്യുഷ ഫൗണ്ടേഷനിലൂടെ നിരവധി കുടുംബങ്ങളെയും കുട്ടികളെയും അവർ സഹായിച്ചിട്ടുണ്ട് എന്നും സന്ദീപ് പറഞ്ഞു. സാമന്തയ്ക്കായി ക്ഷേത്രം പണിയുക എന്ന ആശയം കേട്ടപ്പോൾ ആളുകൾ ആദ്യമൊന്നും അത് വിശ്വസിച്ചിരുന്നില്ല. പലരും തനിക്ക് ഭ്രാന്താണെന്ന് പോലും പറഞ്ഞു.
എന്നാൽ ആ കമന്റുകൾ തന്നെ ബാധിച്ചതേയില്ല എന്ന് സന്ദീപ് പറഞ്ഞു. കുടുംബം തനിക്കൊപ്പമാണെന്നും അവർ ഒരിക്കൽ പോലും ഈ ഉദ്യമത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സന്ദീപ് പറഞ്ഞു. സാമന്തയുടെ ആരോഗ്യത്തിനായി തിരുപ്പതി, ചെന്നൈ, നാഗപട്ടണം എന്നിവിടങ്ങളിലേക്ക് തീർത്ഥാടനവും ഈ ആരാധകൻ നടത്തിയിരുന്നു.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...