മമ്മൂട്ടിയും ദിലീപും ഒന്നിച്ചാൽ എല്ലാം പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം !! അണിയറയിൽ ചരട് വലിക്കുന്നത് ദിലീപിനെ അനുകൂലിക്കുന്നവരോ ?!
താരസംഘടന ‘അമ്മ’യിൽ ഭിന്നത രൂക്ഷമാകുമ്പോൾ അണിയറയിൽ അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ എന്ന റിപ്പോർട്ട്. ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാൻ മോഹൻലാൽ രാജി സന്നദ്ധത അറിയിച്ചെന്നുള വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. ദിലീപ് വിഷയത്തില്‍ ഓരോ അവസരത്തിലും ആരോപണങ്ങള്‍ തനിക്കുനേരെ മാത്രം വരുന്നതിലുള്ള അസ്വസ്ഥത കാരണമാണ് മോഹൻലാൽ രാജി സന്നദ്ധത അറിയിച്ചതതെന്ന് ‘അമ്മ’യുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം, ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാണ് ദിലീപ് അനുകൂലികള്‍ പറയുന്നത്. ഇതിന് പിന്നാലെയായി മോഹന്‍ലാലിനെ നേതൃനിരയില്‍ നിന്നും മാറ്റി സിദ്ദിഖിനെ വര്‍ക്കിങ് പ്രസിഡന്റാക്കാനുള്ള നീക്കവും ഇവര്‍ നടത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ സിദ്ദിഖും കെ.പി.എ.സി ലളിതയും ദിലീപിനെ പിന്തുണച്ചുകൊണ്ടായിരുന്നു സംസാരിച്ചത്.
ദിലീപിന് അനുകൂലമായും പ്രതികൂലമായും ഇതുവരെ ഒന്നും പറയാതെ നിൽക്കുകയാണ് മമ്മൂട്ടി. സിദ്ദിഖ് നേതൃനിരയിലേക്ക് വരുന്നതോടെ മമ്മൂട്ടിയേയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും തങ്ങള്‍ക്ക് ഒപ്പം ചേര്‍ക്കാമെന്നുമാണ് ദിലീപിനെ അനുകൂലിക്കുന്നവർ കരുതുന്നത്. ദിലീപും മമ്മൂട്ടിയും ഒരുമിക്കുന്നതോടെ സകല പ്രശ്‌നങ്ങളും തീരുമെന്നുമാണ് ഇവരുടെ വിലയിരുത്തൽ. ഇവരെ ഒരുമിപ്പിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും സൂചനകളുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...