Connect with us

ആന്റണി വർ​ഗീസിന്റെ ദാവീദ് ഒടിടിയിലേയ്ക്ക്

Malayalam

ആന്റണി വർ​ഗീസിന്റെ ദാവീദ് ഒടിടിയിലേയ്ക്ക്

ആന്റണി വർ​ഗീസിന്റെ ദാവീദ് ഒടിടിയിലേയ്ക്ക്

ആന്റണി വർ​ഗീസ് നായകനായി എത്തുന്ന ആക്ഷൻ എന്റർടൈനർ ചിത്രം ദാവീദ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഏപ്രിൽ 18ന് സീ5 ലാകും ചിത്രം സ്ട്രീം ചെയ്യുക. ഇമോഷണൽ ആക്ഷൻ ഡ്രാമ എന്ന ലേബലിലാണ് ചിത്രം തിയേറ്ററിലെത്തിയത്.

കുടുംബ ബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ചിത്രം ബോക്സോഫീസിലും മോശമല്ലാത്ത കളക്ഷൻ സ്വന്തമാക്കിയിരുന്നു. പ്രണയദിനത്തിൽ ആണ് ചിത്രം റിലീസ് ചെയ്തത്. ഗോവിന്ദ് വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധായകൻ.

ആന്റണി വർ​ഗീസിനൊപ്പം വിജയരാഘവൻ സുപ്രധാന വേഷത്തിലെത്തിയിരുന്നു. മോ ഇസ്മയിൽ, ലിജോമോൾ ജോസ്, സൈജു കുറുപ്പ്, കുക്കു, കിച്ചു ടെല്ലസ്, അന്നാ രാജൻ എന്നിവരും അഭിനയിച്ചിരുന്നു. ​

ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും ചേർന്നാണ് രചന നിർവഹിച്ചത്. സെഞ്ച്വറി മാക്സ്, ജോൺ മേരി പ്രൊ‍‍ഡക്ഷൻസിന്റെ ബാനറിൽ ടോം ജോസഫ്, അബി അലക്സ് എബ്രഹാം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top