Connect with us

എൻറെ സീൻ വന്നപ്പോൾ എല്ലാവരും കയ്യടിച്ചു, ഒരു രൂപ പോലും പ്രതിഫലം സിനിമയിൽ മേടിച്ചിട്ടില്ല; ആറാട്ടണ്ണൻ

Social Media

എൻറെ സീൻ വന്നപ്പോൾ എല്ലാവരും കയ്യടിച്ചു, ഒരു രൂപ പോലും പ്രതിഫലം സിനിമയിൽ മേടിച്ചിട്ടില്ല; ആറാട്ടണ്ണൻ

എൻറെ സീൻ വന്നപ്പോൾ എല്ലാവരും കയ്യടിച്ചു, ഒരു രൂപ പോലും പ്രതിഫലം സിനിമയിൽ മേടിച്ചിട്ടില്ല; ആറാട്ടണ്ണൻ

മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കിയെന്ന സോഷ്യൽ മീഡിയയുടെ സ്വന്തം ആറാട്ടണ്ണൻ. ഇപ്പോഴിതാ മമ്മൂട്ടി ചിത്രമായ ‘ബസൂക്ക’യിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറയുകയാണ് സന്തോഷ്.

ബാഡ് ബോയ്സിനു ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. എന്നെ മാറ്റി അവസാനം പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു. ഈ സീൻ ഉണ്ടാകില്ലെന്നാണ് വിചാരിച്ചത്. കാരണം ഇടയ്ക്ക് വച്ച് പിൻവാങ്ങിയിരുന്നു. ഞാൻ ചെയ്തതും മണ്ടത്തരമാണ്. എനിക്ക് ഡ്രസ് മാറാൻ സ്ഥലം കിട്ടാത്തതുകൊണ്ട് പിൻവാങ്ങിപ്പോയതാണ്.

പക്ഷേ വലിയ സന്തോഷമുണ്ട്, നല്ല ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റി, ഞാൻ പൈസ വാങ്ങിയിട്ടില്ലാ, എൻറെ സീൻ ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ലാ, ഗൗതം വാസുദേവ് മേനോനൊപ്പവും സിദ്ധാർഥ് ഭരതനുമൊപ്പമാണ് അഭിനയിക്കാൻ പറ്റിയത്. തിയേറ്ററിൽ എന്റെ മുഖം കണ്ട് എനിക്ക് തന്നെ ചിരി വന്നു. എന്തുകൊണ്ടാണ് ആളുകൾ ചിരിക്കുന്നതെന്ന് മനസ്സിലായി.

എൻറെ സീൻ വന്നപ്പോൾ എല്ലാവരും കയ്യടിച്ചു. അഭിനയത്തിലേക്ക് സജീവമാകണമെന്നില്ല. ഇതെന്റെ പോപ്പുലാരിറ്റി കൊണ്ട് അഭിനയിച്ചതാണ്. ഒരു രൂപ പോലും പ്രതിഫലം സിനിമയിൽ മേടിച്ചിട്ടില്ല. പ്രൊഡക്‌ഷൻ കൺട്രോളർ വഴിയാണ് എന്നെ സിനിമയിലേക്കു വിളിക്കുന്നത്. നല്ലൊരു ടീം ആണ് ബസൂക്കയുടേതെന്നും സന്തോഷ് വർക്കി പറ‌ഞ്ഞു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top