
News
യു.കെയിലെ പാർലമെന്റ് അംഗങ്ങൾ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ചിരഞ്ജീവിയ്ക്ക്
യു.കെയിലെ പാർലമെന്റ് അംഗങ്ങൾ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ചിരഞ്ജീവിയ്ക്ക്
Published on

നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് ചിരഞ്ജീവി. ഇപ്പോഴിതാ യു.കെയിലെ പാർലമെന്റ് അംഗങ്ങൾ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നടൻ.
ഈ മാസം 19-ന് പുരസ്കാരം സമ്മാനിക്കും. എം.പിമാരായ നവേന്ദ്രു മിശ്ര, സോജൻ ജോസഫ്, ബോബ് ബ്ലാക്ക്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
സാംസ്കാരിക നേതൃത്വത്തിലൂടെയുള്ള പൊതു സേവനത്തിലെ മികവിനുള്ള പുരസ്കാരമാണിത്. ഇതിന് പുറമേ , സിനിമ, പൊതു, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലെ സംഭാവനകൾ പരിഗണിച്ചുള്ള ബ്രിഡ്ജ് ഇന്ത്യയുടെ സമഗ്ര സംഭാവനാ പുരസ്കാരവും ചിരഞ്ജീവിക്ക് നൽകും.
ജീവകാരുണ്യ പ്രവർത്തനത്തിലെ മികവ് പരിഗണിച്ച് ചിരഞ്ജീവിക്ക് യു.കെയുടെ ഓണററി പൗരത്വം നൽകുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. വിശ്വംഭര എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി ഇനി പുറത്തെത്താനുള്ളത്. ശേഷം ശ്രീകാന്ത് ഒഡേലയുടെ ചിത്രത്തിലും ചിരഞ്ജീവി നായകനായി എത്തും.
കഴിഞ്ഞ ദിവസമായിരുന്നു അജിത് കുമാർ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യിൽ അനുമതിയില്ലാതെ തന്റെ ഗാനങ്ങൾ ഉപയോഗിച്ചതിന് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത്....
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാൻലി അന്തരിച്ചു. 57 വയസായിരുന്നു പ്രായം. കഴിഞ്ഞ ഏതാനും നാളുകളായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
മോഹൻലാലിന്റെ എമ്പുരാനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രം രാഷ്ട്രീയ പരമായി വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ നിരവധി പേരാണ് തങ്ങളുടെ...