
Actress
പല മോശം സിനിമകളേക്കാളും കങ്കുവ വിമർശിക്കപ്പെടുന്നത് വിഷമം ഉണ്ടാക്കുന്നു; ജ്യോതിക
പല മോശം സിനിമകളേക്കാളും കങ്കുവ വിമർശിക്കപ്പെടുന്നത് വിഷമം ഉണ്ടാക്കുന്നു; ജ്യോതിക

സൂര്യ നായകനായി, സിരുത്തൈ ശിവയുടെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമായിരുന്നു കങ്കുവ. ബിഗ് ബജറ്റിൽ പുറത്തെത്തിയ ചിത്രം തിയേറ്ററുകളിൽ പരാജയമായിരുന്നു. പിന്നാലെ സൂര്യയ്ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്ന് വന്നത്. ഇപ്പോഴിതാ ഈ സിനിമയ്ക്ക് നേരെ വന്ന വിമർശനങ്ങലിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജ്യോതിക.
പല മോശം സിനിമകളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ സൂര്യയുടെ സിനിമകളിലേക്ക് വന്നാൽ എപ്പോഴും വിമർശനങ്ങളാണ്. ആ സിനിമയിൽ മോശം ഭാഗങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഒരുപാട് പേരുടെ പരിശ്രമത്തിൻറെ ഫലമായിരുന്നു ആ ചിത്രം. പല മോശം സിനിമകളേക്കാളും കങ്കുവ വിമർശിക്കപ്പെടുന്നത് വിഷമം ഉണ്ടാക്കുന്നുവെന്നാണ് ജ്യോതിക പറയുന്നത്.
കഴിഞ്ഞ വർഷം നവംബർ 14 ആണ് കങ്കുവ തിയറ്ററുകളിലെത്തിയത്. സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോൾ ആണ് വില്ലൻ ആയി എത്തിയിരുന്നത്. ദിശ പട്ടാണിയാണ് ചിത്രത്തിലെ നായിക.
യോഗി ബാബു, കെ എസ് രവികുമാർ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് രചിച്ച ചിത്രം, 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് പറയുന്നത്.
350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിലാണ് ചിത്രം. വമ്പൻ റിലീസായി ശ്രീ ഗോകുലം മൂവീസിൻറെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ‘കങ്കുവ’യെ കേരളത്തിലെ തിയേറ്ററുകളിലെത്തിച്ചത്. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ കെ ഇ ഞ്ജാനവേൽ രാജ, യു വി ക്രിയേഷൻസിൻറെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമാണം.
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...