Connect with us

ചിത്രീകരണത്തിനിടെ ഷാരൂഖിന് പരിക്ക്?; വൈറലായി വീഡിയോ

Bollywood

ചിത്രീകരണത്തിനിടെ ഷാരൂഖിന് പരിക്ക്?; വൈറലായി വീഡിയോ

ചിത്രീകരണത്തിനിടെ ഷാരൂഖിന് പരിക്ക്?; വൈറലായി വീഡിയോ

നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. തന്റെ പുതിയ ചിത്രമായ കിങ് എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് തിരക്കുകളിലാണ് നടൻ. ജയ് ഘോഷ് ആണ് ചിത്രത്തിന്റെ സംവിധാനം. കഴിഞ്ഞ ദിവസം ഐഐഎഫ്എയിൽ പങ്കെടുക്കുന്നതായി നടൻ ജയ്‌പ്പൂരിൽ എത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്.

ഈ ദൃശ്യങ്ങളിൽ ഷാരൂഖിന്റെ തോൾ ഭാഗത്തായി ഒരു കറുത്ത ടേപ്പ് ഒട്ടിച്ചിരിക്കുന്നതായി കാണാം. ഇതോടെ നടന് എന്ത് പറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്. ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും കിങ് എന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ ചിത്രീകരണത്തിനിടയിൽ നടന് പരിക്കേറ്റോ എന്ന സംശയത്തിലാണ് ആരാധകർ.

എന്നാൽ ഷാരൂഖോ അദ്ദേഹത്തോട് അടുത്ത വൃത്തഹങ്ങളോ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. പത്താൻ, ജവാൻ, ഡങ്കി എന്നീ സിനിമകൾക്ക് ശേഷമെത്തുന്ന ചിത്രമെന്നതിനാൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ‘കിങ്ങി’നായി കാത്തിരിക്കുന്നത്. ഷാരൂഖിന്റെ റെഡ് ചില്ലീസും സംവിധായകൻ സിദ്ധാർഥ് ആനന്ദിന്റെ മാർഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമാണം.

ഈ സിനിമയിൽ ഷാരൂഖിനൊപ്പം അദ്ദേഹത്തിന്റെ മകൾ സുഹാന ഖാനും ഭാഗമാകുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. മാത്രമല്ല അഭിഷേക് ബച്ചൻ ചിത്രത്തിൽ വില്ലനായി എത്തും എന്നും വാർത്തകളുണ്ട്. നേരത്തെ, ബോളിവുഡ് ബി​ഗ് ബി അമിതാഭ് ബച്ചനും മുമ്പ് ഇക്കാര്യം ഒരു ട്വീറ്റിലൂടെ സ്ഥിരീകരിച്ചിരുന്നു.

More in Bollywood

Trending

Recent

To Top