
Malayalam
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ സന്ദർശിച്ച് മമ്മൂട്ടിയും സുൽഫത്തും
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ സന്ദർശിച്ച് മമ്മൂട്ടിയും സുൽഫത്തും
Published on

പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മമ്മൂട്ടി. അദ്ദേഹത്തന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ സന്ദർശിച്ചിരിക്കുകയാണ് നടൻ. ഭാര്യ സുൽഫത്തിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം. മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഡൽഹിയിലെത്തിയതായിരുന്നു നടൻ.
ഉപരാഷ്ട്ര വസതിയിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്. ജോൺ ബ്രിട്ടാസ് എം.പിയും മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു. അദ്ദേഹമാണ് ചിത്രങ്ങളെല്ലാം പങ്കുവെച്ചിരിക്കുന്നത്. ഉപരാഷ്ട്രപതിയും ഭാര്യ സുദേഷ് ധൻകറും ചേർന്നാണ് താരത്തെയും ഭാര്യയെയും സ്വീകരിച്ചത്. ഉപരാഷ്ട്രപതിയെ മമ്മൂട്ടി ഷാൾ അണിയിച്ചു. സുൽഫത്ത് രാഷ്ട്രപതിക്കും ഭാര്യ സുദേഷ് ധൻകറിനും ഉപഹാരവും സമ്മാനിച്ചു.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. നയൻതാരയാണ് നായികയായി എത്തുന്നത്. മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...