
Malayalam
ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രം; ആപ് കൈസേ ഹോ ഫെബ്രുവരിയിലെത്തും
ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രം; ആപ് കൈസേ ഹോ ഫെബ്രുവരിയിലെത്തും

നർമ്മവും, ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ആപ് കൈസേ ഹോ ഫെബ്രുവരി ഇരുപത്തിയെട്ടിന് തിയേറ്ററുകളിലെത്തും. അജൂസ് എബൗ വേൾഡ് എൻ്റെർടൈനനിൻ്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ അംജത്ത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മികച്ച വിജയം നേടിയ ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിനു ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വലുതാണ്. ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ തികഞ്ഞ നർമ്മ മൂഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ഒരു വിവാഹത്തലേന്നു നടക്കുന്ന ആഘോഷവും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ സംഭവങ്ങൾ പൂർണ്ണമായും തികഞ്ഞ നർമ്മ മുഹൂർത്ത ങ്ങളിലൂടെയും, ഒപ്പം ത്രില്ലറായും അവതരിപ്പിക്കുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പമാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.
ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജുക്കുറുപ്പ്, ദിവ്യദർശൻ , തൻവി റാം, സുരഭി സന്തേഷ്, ധർമ്മജൻ ബോൾഗാട്ടി, രമേഷ്പിഷാരടി, സുധീഷ്, ഇടവേളബാബു, പ്രശസ്ത കോമ്പിയർ ആയ ജീവ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്വാതി ദാസിൻ്റെ ഗാനങ്ങൾക്ക് ഡോൺ വിൻസൻ്റ് സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു.
അഖിൽ ജോർജ് ഛായാഗ്രഹണവും ഒരെതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്- വിപിൻ ഓമശ്ശേരി’ കോസ്റ്റ്യും – ഡിസൈൻ-ഷാജി ചാലക്കുടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു, അസ്സോസ്സിയേറ്റ് ഡയറക്ടർ -അനൂപ് അരവിന്ദൻ. സഹ സംവിധാനം – ഡാരിൻ ചാക്കോ, ഹെഡ്വിൻ,ജീൻസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജൂലിയസ് ആംസ്ട്രോങ് (പവി കടവൂർ) പ്രൊഡക്ഷൻ എക്സി ക്കുട്ടീവ് – സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ, സജീവ് ചന്തിരൂർ. ഫോട്ടോ – സന്തോഷ് പട്ടാമ്പി
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...