Malayalam
നടൻ അജിത്ത് വിജയൻ അന്തരിച്ചു
നടൻ അജിത്ത് വിജയൻ അന്തരിച്ചു
നടൻ അജിത്ത് വിജയൻ അന്തരിച്ചു. ഫെബ്രുവരി 9- ഞായറാഴ്ച കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 57 വയസായിരുന്നു പ്രായം. എന്നാൽ മരണ കാരണം പുറത്തുവിട്ടിട്ടില്ല. ഭാര്യ ധന്യ, രണ്ട് മക്കളുണ്ട്. ധന്യയും ഗൗരിയും. ചെറിയ വേഷങ്ങളാണെങ്കിലും അജിത് ചെയ്ത വേഷങ്ങൾ എല്ലാം ശ്രദ്ധേയമായിരുന്നു. സിനിമകൾക്ക് പുറമെ മിനിസ്‌ക്രീൻ പരമ്പരകളിലും അജിത് പരിചിതനാണ്.
കലാ കുടുംബത്തിൽ നിന്നും വരുന്ന നടനാണ് അജിത്. മുത്തശ്ശൻ കലാമണ്ഡലം കൃഷ്ണൻ നായർ പ്രമുഖ കഥകളി ആശാനാണ്. മുത്തശ്ശി കലാമണ്ഡലം കല്യാണിക്കിട്ടയമ്മ പ്രമുഖ മോഹിനിയാട്ടം നർത്തകിയും. അന്തരിച്ച പ്രമുഖ നടൻ കലാശാല ബാബു അജിത്ത് വിജയന്റെ അമ്മാവനാണ്. അച്ഛൻ സി കെ വിജയനും അമ്മ കല വിജയനും കലാരംഗത്ത് പേരുകേട്ടവരാണ്. കല വിജയൻ മോഹിനിയാട്ടം നർത്തകിയാണ്.
അമർ അക്ബർ അന്തോണി, അഞ്ചു സുന്ദരികൾ, ഒരു ഇന്ത്യൻ പ്രണയകഥ എന്നിവയാണ് അജിത് വിജയൻ അഭിനയിച്ച മറ്റ് സിനിമകൾ. കുള്ളൻറെ ഭാര്യയിലെ ജോത്സ്യൻ വേഷവും ശ്രദ്ധ നേടിയിട്ടുണ്ട്. രാഷ്ട്രീയക്കാരനായി എത്തുമ്പോഴും അജിത്ത് കൈയ്യടി നേടിയിരുന്നു. അജിത്ത് വിജയൻ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും അധികം പ്രേക്ഷക ശ്രദ്ധ നേടിയത് ബാംഗ്ലൂർ ഡെയ്‌സിലെ ജോത്സ്യന്റേതായിരുന്നു.
ഒന്നോ രണ്ടോ സീനിൽ മാത്രം വരുന്ന കഥാപാത്രമായിരുന്നുവെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടു. സിനിമയിൽ നസ്‌റിയയുടെ ജാതകം നോക്കി, നേരത്തെ വിവാഹം ചെയ്യിപ്പിക്കുന്ന ജോത്സ്യന്റെ വേഷമായിരുന്നു അജിത് വിജയന്. തമിഴിലും ഈ വേഷം ചെയ്തത് അജിത് തന്നെയായിരുന്നു. അതും ഏറെ ശ്രദ്ധ നേടിയിരുന്നു.
ബാംഗ്ലൂർ ഡെയ്സിന്റെ സെറ്റിൽ വെച്ചാണ് നസ്രിയയും ഫഹദും പ്രണയത്തിലാകുന്നത്. . പ്രണയകാലത്തെക്കുറിച്ച് നസ്രിയയും ഫഹദും നിരവധി തവണ സംസാരിച്ചിട്ടുണ്ട്. ബാംഗ്ലൂർ ഡെയ്സിന്റെ ഷൂട്ടിംഗ് സമയത്ത് ഇരുവർക്കും ഒരുമിച്ച് സമയം ചെലവഴിക്കേണ്ടി വന്നു. ഫഹദും താനും ഒരു മാസത്തോളം ഷൂട്ട് ചെയ്യുന്ന ഫ്ലാറ്റിൽ സ്റ്റക്കായിരുന്നു. ആരായിരുന്നാലും ആ സമയത്ത് പ്രണയിച്ച് പോകുമെന്ന് നസ്രിയ അടുത്തിടെ പറയുകയുണ്ടായി.
ബാംഗ്ലൂർ ഡെയ്സിൽ നസ്രിയ പാടിയ എന്റെ കണ്ണിൽ നിനക്കായ് എന്ന പാട്ട് ഫഹദിന് പ്രിയപ്പെട്ടതാണ്. ഷൂട്ടിന്റെ സമയത്ത് ഫഹദ് സ്ഥിരം കേട്ട് കൊണ്ടിരുന്ന പാട്ടായിരുന്നു ഇത്. ഫഹദിന്റെ ഡ്രെെവർ എന്നോട് വന്ന് മാഡം, ഈ പാട്ട് കുറച്ച് നാളത്തേക്ക് ഇടരുതെന്ന് ഒന്ന് പറയുമോ എന്ന് ചോദിച്ചിട്ടുണ്ടെന്നും നസ്രിയ പറഞ്ഞിരുന്നു.
ബാംഗ്ലൂർ ഡെയ്സിന് മുമ്പും നസ്രിയക്ക് ഫഹദിന്റെ സിനിമകളിൽ നിന്ന് ഓഫർ വന്നിരുന്നു. ഫഹദിന്റെ ഇഷ്ടപ്പെട്ട സിനിമ ആർട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്നാണത്. ആ സിനിമ എനിക്ക് ഓഫർ ചെയ്തിരുന്നു. പക്ഷെ ഞാനന്ന് ട്വൽത്തിൽ പഠിക്കുകയാണ്. ആ സിനിമ ചെയ്തില്ല. ആ സമയത്ത് ഞങ്ങൾ ഡേറ്റിംഗിൽ അല്ല. പക്ഷെ സഹപ്രവർത്തകരായതിനാൽ വിളിച്ച് പ്രശംസിച്ചിട്ടുണ്ടെന്നും നസ്രിയ വ്യക്തമാക്കിയിരുന്നു.
അഞ്ജലി മേനോൻ സംവിധാനം ചെയ്യ്ത ഹാസ്യ പ്രണയ ചിത്രമാണ് ബാംഗ്ലൂർ ഡെയ്‌സ്. ദുൽഖർ സൽമാൻ, നസ്രിയ നസീം, ഫഹദ് ഫാസിൽ, നിവിൻ പോളി, നിത്യ മേനോൻ, പാർവതി മേനോൻ, ഇഷ തൽവാർ തുടങ്ങിയവരാണ് മുഖ്യ വേഷങ്ങൾ ചെയ്തത്. കേരളത്തിൽ നിന്നും ബാംഗ്ലൂർ ആസ്വദിക്കാനെത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് ബാംഗ്ലൂർ ഡെയ്‌സ് പറയുന്നത്.
ബാംഗ്ലൂർ നഗരം ഈ ചെറുപ്പക്കാരുടെ ജീവിതങ്ങളെ ഏതൊക്കെ രീതിയിൽ സ്വാധീനിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് കഥ പുരോഗമിക്കുന്നത്. നിരൂപകരിൽ നിന്നും പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം നേടി. 200ലധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. വൻ വിജയം സ്വന്തമാക്കിയ ചിത്രം 50 കോടിയ്ക്ക് മുകളിൽ കലക്ഷൻ നേടുകയും ചെയ്തിരുന്നു.
