
News
ക്വീർ-സ്ത്രീ വിരുദ്ധ പരാമർശങ്ങൾ; വിനീത് ശ്രീനിവാസൻ ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി
ക്വീർ-സ്ത്രീ വിരുദ്ധ പരാമർശങ്ങൾ; വിനീത് ശ്രീനിവാസൻ ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

വിനീത് ശ്രീനിവാസൻ്റെ ഒരു ജാതി ജാതകം എന്ന സിനിമയ്ക്കെതിരെ ക്വീർ-സ്ത്രീ വിരുദ്ധ പരാമർശങ്ങളുണ്ടെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി. ആലപ്പുഴ സ്വദേശി ഷാകിയ് എസ്. പ്രിയംവദയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ച് ആണ് കേസ് ഫയലിൽ സ്വീകരിച്ചത്.
സിനിമയിലെ ക്വീർ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്നും അതിനായി മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. സിനിമയിലെ LGBTQIA+ കമ്മ്യൂണിറ്റിക്കെതിരായ അപമാനകരമായ വാക്കുകളോ സംഭാഷണങ്ങളോ ബീപ്പ് ചെയ്യാനോ സെൻസർ ചെയ്യാനോ നിർദ്ദേശം പുറപ്പെടുവിക്കണമെന്നാണ് ആവശ്യം.
ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽ നൽകിയത് ഉൾപ്പെടെ ഒരു കോപ്പിയിലും അത്തരം ഡയലോഗുകൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാൻസ്ജെൻഡർ പേഴ്സൺസ് ആക്റ്റ് 2019 ലെ സെക്ഷൻ 18 പ്രകാരം കുറ്റം ചെയ്തതിന് സംവിധായകനും പ്രൊഡക്ഷൻ കമ്പനിയ്ക്കുമെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തോട് നിർദേശശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. രാകേഷ് മണ്ടോടി തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രം എം. മോഹനനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...