ദിലീപുമായി 25 വർഷത്തെ ആത്മസൗഹൃദം; ആ മനസിലെ വിഷമം എനിക്കറിയാം; നടിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് റിയാസ് ഖാൻ

മലയാളികൾക്ക് സുപരിചിതനാണ് റിയാസ് ഖാൻ. നേരത്തെ താരം വിവാദങ്ങളിലും പ്പെട്ടിരുന്നു. ഇപ്പോഴിതാ ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ തനിക്കെതിരെ വന്ന ആരോപണത്തിൽ തുറന്നടിക്കുകയാണ് നടൻ. കൂടാതെ ദിലീപുമായി തനിക്കുള്ള ആത്മബന്ധകുറിച്ചും നടൻ വാചാലനായി.
തനിയ്ക്കെതിരെ വന്ന ആ ആരോപണം തനിക്ക് വല്ലാതെ വിഷമമുണ്ടാക്കി എന്നാണ് നടൻ പറയുന്നത്. മാത്രമല്ല തനിക്കെതിരെ വന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് എവിടെയും പ്രതികരിക്കാതിരുന്നതെന്നും ആ നടിയെ താനിതുവരെ കാണുകയോ സംസാരിക്കുക പോലും ചെയ്തിട്ടില്ലെന്നും റിയാസ് ഖാൻ വെളിപ്പെടുത്തുന്നു.
അതേസമയം അവർ ഫോണിലൂടെ വിളിച്ചു മോശമായി സംസാരിച്ചു എന്നല്ലേ പറഞ്ഞിരുന്നത്, എന്നാൽ അവർക്ക് തന്റെ പേര് പോലും അറിയില്ലെന്നും എപ്പോൾ വിളിച്ചു, ഏത് ഫോണിൽ വിളിച്ചു എന്നൊന്നും അവർ പറയുന്നില്ലെന്നും സംഭവം നടന്നത് എപ്പോഴാണ് എന്ന് പോലും പറയുന്നില്ലെന്നും നടൻ വെളിപ്പെടുത്തി.
രജിനികാന്തടക്കമുള്ള നടന്മാരുമായും തനിക്ക് സൗഹൃദമുണ്ടെന്നും റിയാസ് പറയുകയുണ്ടായി. മാത്രമല്ല ദിലീപുമായുള്ള ഏറെ നാളത്തെ സൗഹൃദത്തെ കുറിച്ചും അദ്ദേഹം വാചാലനായി. തനിക്ക് ദിലീപുമായി ഇരുപത്തിയഞ്ച് വർഷത്തെ ആത്മബന്ധമുണ്ടെന്നാണ് നടൻ പറയുന്നത്. ദിലീപ് പലപ്പോഴും തന്നെ വിളിച്ച് അതിഥി വേഷങ്ങളിൽ അഭിനയിക്കാമോ എന്ന് ചോദിക്കാറുണ്ടെന്നും റിയാസ് ഖാൻ പറയുന്നു. അത്തരത്തിലാണ് റ്റു കൺട്രീസ്, മായാമോഹിനിയിലൊക്കെ തന്നിലേക്ക് വന്നതെന്നും റിയാസ് വാചാലനായി. തനിക്ക് ദിലീപുമായുള്ളത് വൈക്കത്തെ ഓർക്കിഡ് ഹോട്ടലിൽ വച്ചുള്ള പരിചയമാണെന്നും തനിക്ക് മനസിലാക്കാൻ പറ്റും എന്താണ് ദിലീപിന്റെ മനസിലുള്ള വിഷമമെന്നും റിയാസ് ഖാൻ കൂട്ടിച്ചേർത്തു.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
നടന് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം മേയ് മാസത്തിലായിരുന്നു. ?ഗുരുവായൂരില്‍ വെച്ച് വളരെ ലളിതമായിട്ടാണ് നടന്നത്. എന്നാല്‍ ആര്‍ഭാടം...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ പൾസർ സുനി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്നാൽ...