വിജയുടെ പാർട്ടിയിൽ ചേരുന്നതിന് വേണ്ടി അഭിനയം ഉപേക്ഷിക്കാൻ തയ്യാറായി തൃഷ, അമ്മയോടെ പറഞ്ഞപ്പോൾ പ്രതികരണം…; പുറത്ത് വരുന്ന വിവരം ഇങ്ങനെ!

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്. അദ്ദേഹത്തിന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ ജീവിതവും വളരെ വേഗത്തിലാണ് വൈറലായി മാറുന്നത്. വിജയുടെ ഭാര്യ സംഗീതയുമായി താരം പിണക്കത്തിലാണെന്നും ഇരുവരും വേർപിരിഞ്ഞെന്നും വരെ വാർത്തകളുണ്ടായിരുന്നു. സംഗീതയെ വിജയ്ക്കൊപ്പം കണ്ടിട്ടും ഏറെക്കാലമായി.
എല്ലാ പരിപാടികൾക്കും വിജയ്ക്കൊപ്പം എത്താറുള്ള സംഗീത കുറച്ച് വർഷങ്ങളായി വിജയ്ക്കൊപ്പമുള്ള ഒരു പരിപാടിയിലും എത്താറില്ല. സംഗീതയുമായി വേർപിരിഞ്ഞ ശേഷം തൃഷയുമായി അടുപ്പത്തിൽ ആണെന്നും കഥകളുണ്ട്. അടുത്തിടെ നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ താരങ്ങൾ ഒരുമിച്ച് പ്രൈവറ്റ് വിമാനത്തിൽ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിനോടനുബന്ധിച്ച് നിരവധി കെട്ടുകഥകളും പുറത്തുവന്നു.
ഇപ്പോഴിതാ വിജയിയ്ക്കൊപ്പം തൃഷ കൂടി അഭിനയം ഉപേക്ഷിക്കുന്നതായിട്ടുള്ള റിപ്പോർട്ടുകൾ ആണ് പ്രചരിക്കുന്നത്. അടുത്തകാലത്തായി സിനിമയിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ തൃഷ സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി നിറഞ്ഞു നിൽക്കുകയാണ്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ എന്ന സിനിമയിൽ ഗംഭീര പ്രകടനമാണ് നടി കാഴ്ചവെച്ചത്.
അതുപോലെ കൈനിറയെ സിനിമകളാണ് തൃഷയെ തേടിയെത്തുന്നത്. പക്ഷേ അതൊന്നും തനിക്ക് വേണ്ടെന്നും വിജയുടെ പാർട്ടിയിൽ ചേരുന്നതിന് വേണ്ടി അഭിനയം ഉപേക്ഷിക്കാനും നടി തയ്യാറായിരിക്കുകയാണെന്ന് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. സിനിമ വിടുകയാണെന്ന് തൃഷ അമ്മയോടാണ് പറഞ്ഞത്.
എന്നാൽ അത് സാധ്യമല്ലെന്നും സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തൃഷയോട് അമ്മ പറഞ്ഞു. എന്നാൽ അമ്മയുടെ വാക്കുകൾ മറികടന്ന് തൃഷ സിനിമ വിടാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് വിശ്വസിക്കാൻ ആരാധകർക്ക് സാധിച്ചിട്ടില്ല. സിനിമയിൽ നിന്ന് നല്ലൊകു ഇടവേളയെടുത്ത തൃഷ ഇപ്പോൾ വിജയചിത്രങ്ങളിലൂടെ മുൻനിരയിൽ തിളങ്ങി നിൽക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ ഒരിക്കലും തൃഷ ഇത്തരത്തിലൊരു തീരുമാനത്തിലെത്തില്ലെന്നാണ് ആരാധകർ പറയുന്നത്.
വിജയ് ഭാര്യയുമായി 4 വർഷമായി വേർപിരിഞ്ഞിട്ടേനും ഈ 4 വർഷമായി രഹസ്യമായി തൃഷയുമായി പ്രണയത്തിൽ ആണെന്നും ആണ് പലരും പറയുന്നത്. മാത്രമല്ല വിജയുടെ വിവാഹമോചനത്തിന് കാരണം തൃഷയോഡ് ഉള്ള അടുപ്പം ആണെന്നും ഇവർ ചൂണ്ടികാട്ടുന്നു. കുറച്ചു നാളുകൾക്ക് മുൻപ് സുചി ലീക്സിലൂടെ പ്രസിദ്ധി നേടിയ ഗായിക സൂചിത്രയുടെ വെളിപ്പെടുത്താലും വൈറൽ ആയിരുന്നു.
വിജയുടെ വീട്ടിൽ ഇടയ്ക്കിടെ പാർട്ടി നടക്കാറുണ്ടെന്നും തൃഷ അതിൽ പ്രധാന വ്യക്തിയാണെന്നും പറഞ്ഞിരുന്നു. മാത്രമല്ല ഒരു ദിവസം തൃഷ മദ്യപിച്ചു വിജയുടെ വീട്ടിൽ ഗേറ്റിന്റെ അടുത്ത് നിന്ന് ഡാൻസ് കളിച്ചുവെന്നും സുചിത്ര പറഞ്ഞിരുന്നു ഇതെല്ലാം തന്നെ ഇവർ പ്രണയത്തിൽ ആണെന്നുള്ള കാര്യത്തിന് ആക്കാം കൂട്ടുന്നത് ആയിരുന്നു. തൃഷ ഇനിയും വിവാഹിതയാവാതെ നിൽക്കുന്നതിന്റെ കാരണം വിജയ് ആണെന്നും തുടങ്ങി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്.
അതേസമയം, ടൊവിനോ തോമസ് നായകനാകുന്ന “ഐഡന്റിറ്റി” ആണ് തൃഷയുടെ വരാനിരിക്കുന്ന ചിത്രം. തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. ഹെയ് ജൂഡ് എന്ന സിനിമയ്ക്ക് ശേഷം വരുന്ന തൃഷയുടെ മലയാള ചിത്രമാണിത്. അണിയറയിൽ ഒരുങ്ങുന്ന റാം എന്ന മലയാള സിനിമയിലും തൃഷയാണ് നായിക. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് തൃഷ ഇന്നുള്ളത്. തഗ് ലൈഫ്, വിടാമുയർച്ചി എന്നിവയാണ് നടിയുടെ റിലീസ് ചെയ്യാനുള്ള തമിഴ് ചിത്രങ്ങൾ. തഗ് ലൈഫിൽ കമൽ ഹാസനാണ് നായകൻ. വിടാമുയർച്ചിയിൽ അജിത്തും.
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....