
Malayalam
ദിലീപ് ജയിലിൽ കിടന്നപ്പോൾ ഞാൻ പോയി നേരിട്ട് കണ്ടു, 55 മിനുട്ട് സംസാരിച്ചു; നാരായണൻകുട്ടി
ദിലീപ് ജയിലിൽ കിടന്നപ്പോൾ ഞാൻ പോയി നേരിട്ട് കണ്ടു, 55 മിനുട്ട് സംസാരിച്ചു; നാരായണൻകുട്ടി

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്.
ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.
എന്നിരുന്നാലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടൻ ദിലീപിനെ കുറിച്ച് നടൻ നാരായണൻകുട്ടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്ഡ മീഡിയയിൽ വൈറലായി മാറുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് റിമാന്റിലായപ്പോൾ താൻ ജയിലിൽ പോയി കണ്ടിട്ടുണ്ടെന്ന് നാരായണൻകുട്ടി പറയുന്നു.
ദിലീപ് ജയിലിൽ കിടന്നപ്പോൾ ഞാൻ പോയി നേരിട്ട് കണ്ടിട്ടുണ്ട്. ആ സമയത്ത് ഞാൻ ഹൈക്കോടതി സർവീസിലിക്കുന്നയാളാണ്. അവിടെ ചെന്നപ്പോൾ ഇനി കാണാൻ പറ്റില്ലെന്ന് പറഞ്ഞു. ഈ കടലാസിൽ കാണാനാകില്ലെന്ന് എഴുതി തരാൻ ഞാൻ ആവശ്യപ്പെട്ടു. അയാൾ ഹൈക്കോടതിയിൽ നിന്നാണ് കയറ്റി വിടടോ എന്ന് പറഞ്ഞു. അങ്ങനെ എന്നെ കയറ്റി വിട്ടു. ഞാൻ കണ്ടു. 55 മിനുട്ട് സംസാരിച്ചെന്നും നാരായണൻ കുട്ടി പറഞ്ഞു.
അദ്ദേഹത്തിന്റെ അച്ഛൻ കോടതി ജീവനക്കാരനായിരുന്നു. പിതാവ് മരിച്ച ശേഷം ഈ ജോലി നാരായണൻകുട്ടിയ്ക്ക് ലഭിച്ചു. ഈ ജോലിയിൽ തുടരവെയാണ് നാരായണൻ കുട്ടി കലാഭവനിലേക്കും പിന്നീട് സിനിമയിലേക്കും എത്തുന്നത്. തന്റെ കരിയറിനെക്കുറിച്ചും നടൻ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. തെങ്കാശിപ്പട്ടണമാണ് കരിയറിൽ ബ്രേക്ക് തന്ന സിനിമ. അതിന് മുമ്പ് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അവസരങ്ങൾ കുറവായിരുന്നു.
എന്നാൽ തെങ്കാശിപ്പട്ടണം കഴിഞ്ഞ ശേഷം പടങ്ങൾ കിട്ടാൻ തുടങ്ങി. ദിലീപാണ് തെങ്കാശിപട്ടണത്തിലേയ്ക്ക് വിളിച്ചത്. ദിലീപിനെ കാണാറും വിളിക്കാറുമുണ്ട്. ദിലീപ്, ജയസൂര്യ തുടങ്ങിയ നടൻമാരുമായെല്ലാം നല്ല സൗഹൃദമാണ്. എന്തെങ്കിലും വേഷമുണ്ടെങ്കിൽ എനിക്ക് കണ്ട് പിടിച്ച് തരുമായിരുന്നു. ഏറ്റവും കൂടുതൽ സിനിമകൾ തന്നത് ദിലീപാണ്. ജയറാമും അത്യാവശ്യം റോളുകൾ കണ്ടുപിടിച്ച് തന്നിട്ടുണ്ട്. മമ്മൂട്ടിയും തനിക്ക് അവസരങ്ങൾ തന്നിട്ടുണ്ടെന്ന് നാരായണൻകുട്ടി പറഞ്ഞു.
മമ്മൂട്ടി ദേഷ്യക്കാരനല്ലെന്നും നാരായണൻകുട്ടി പറയുന്നു. എന്തെങ്കിലും കാര്യം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ ചെന്നാൽ ദേഷ്യപ്പെടില്ലേ. ആ ദേഷ്യമേ അദ്ദേഹത്തിനുള്ളൂയെന്ന് നാരായണൻകുട്ടി പറയുന്നു. സിനിമയിലേയ്ക്ക് വന്ന ശേഷം ജയറാം കലാഭവനിലേയ്ക്ക് വന്നിട്ടില്ലെന്നും ജയറാമും ദിലീപുമെല്ലാം സിനിമാ താരങ്ങളായതിൽ സന്തോഷമുണ്ടെന്നും നാരായണൻകുട്ടി വ്യക്തമാക്കി.
മലയാള സിനിമകളിൽ ചെറിയ ചെറിയ റോളുകളിലൂടെ സ്ഥിരം സാന്നിധ്യമറിയിച്ചിരുന്ന നടനാണ് നാരായണൻകുട്ടി. തെങ്കാശിപട്ടണം, കല്യാണരാമൻ തുടങ്ങിയ സിനിമകളാണ് നാരായണൻകുട്ടിയുടെ ശ്രദ്ധേയ സിനിമകൾ. ചെറിയ വേഷമെങ്കിലും പ്രേക്ഷകരെ ചിരിപ്പിച്ച ചില ഡയലോഗുകളും മാനറിസവും ഇദ്ദേഹത്തിനുണ്ട്.
1994 ൽ മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയാണ് നാരായണൻകുട്ടി സിനിമാ രംഗത്തേയ്ക്ക് കടന്ന് വരുന്നത്. 30 വർഷത്തോളം നീണ്ട കരിയറിൽ 300 ലേറെ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. കലാഭവനിൽ സ്റ്റേജ് ഷോകൾ ചെയ്തിരുന്ന കാലത്താണ് ഇദ്ദേഹം ദിലീപ്, ജയറാം ഉൾപ്പെടെയുള്ളവരുമായി സൗഹൃദത്തിലാകുന്നത്. ഇവരുടെ നിരവധി സിനിമകളിലാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്.
അതേസമയം, ദിലീപ് തന്റെ സിനിമാ തിരക്കുകളിലാണ്. പ്രിൻസ് ആന്റ് ഫാമിലി, ഭഭബ, അടക്കമുള്ള ദിലീപിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളിലാണ് ദിലീപ് സിനിമാ പ്രേമികളുടെ പ്രതീക്ഷ. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭഭബ’.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്മീഡിയയില് ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്...