
Movies
വീണ്ടും മാസ് ആകാൻ രജനി; ജയിലർ 2 പ്രഖ്യാപിച്ചു; ടീസർ ഏറ്റെടുത്ത് ആരാധകർ
വീണ്ടും മാസ് ആകാൻ രജനി; ജയിലർ 2 പ്രഖ്യാപിച്ചു; ടീസർ ഏറ്റെടുത്ത് ആരാധകർ

രജനികാന്തിന്റേതായി പുറത്തെത്തിയ റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു ജയിലർ. വിയുടെ ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ജയിലർ. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ജയിലർ 2 വിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കൾ.
പൊങ്കലിൽ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചായിരുന്നു പ്രഖ്യാപനം. വിശ്രമത്തിനായി ഗോവയിലെത്തിയ നെൽസണും അനിരുദ്ധുമാണ് ടീസറിൽ ആദ്യം സംസാരിച്ചു തുടങ്ങുന്നത്. പുതിയ സിനിമയുടെ ചർച്ചയ്ക്കായെന്ന പോലെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വെടിയേറ്റും വെട്ടു കൊണ്ടും ഓടിയെത്തിയ വില്ലന്മാർക്ക് പിന്നാലെ രജനി എത്തുന്നു.
മാസ് കാണിച്ചു തിരിച്ചുപോകുന്ന രജനിയെ നോക്കി നിൽക്കുന്ന സംവിധായകനെയും സംഗീത സംവിധായകനെയുമാണ് ടീസർ അവസാനിക്കുമ്പോൾ കാണുന്നത്. റിലീസിന് പിന്നാലെ ആരാധകർ ടീസർ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
2023 ൽ ആയിരുന്നു രജനികാന്ത് ചിത്രം ജയിലർ റിലീസ് ആയത്. വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...