
Malayalam
ബ്ല ഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞതോടെ ആശുപത്രിയിലിരുന്ന് കരഞ്ഞ് ദിയ കൃഷ്ണ; ഇൻജെക്ഷൻ ചെയ്യുന്നത് പേടിയാണന്ന് താരപുത്രി
ബ്ല ഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞതോടെ ആശുപത്രിയിലിരുന്ന് കരഞ്ഞ് ദിയ കൃഷ്ണ; ഇൻജെക്ഷൻ ചെയ്യുന്നത് പേടിയാണന്ന് താരപുത്രി

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ ചെന്ന് ചാടാറുമുണ്ട്. കഴിഞ്ഞ ദിവസമാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി പങ്കുവെച്ചത്. താൻ ഗർഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രഗ്നൻസി റിവീലിങ് പോസ്റ്റിൽ ദിയ കുറിച്ചത്.
പിന്നാലെ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് നിമിഷത്തെക്കുറിച്ച് താരങ്ങൾ വീഡിയോകളുടെ സംസാരിക്കുകയും ചെയ്തു. ഗർഭിണിയായ ശേഷം ആശുപത്രിയിലേക്ക് പോകുന്നതും ചില ടെസ്റ്റുകൾ എടുക്കുന്നതും ഒക്കെ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ രസകരമായ കമന്റുകളുമായി ആരാധകരും എത്തി.
വിവാഹം കഴിഞ്ഞ് അന്നുമുതൽ ഉടനെ ഒരു കുഞ്ഞിനെ വേണം എന്ന ആഗ്രഹത്തിലായിരുന്നു തങ്ങളെന്നും അതിനുവേണ്ടി ശ്രമിച്ചിരുന്നതായും ദിയ പറയുന്നു. ആദ്യമാസം പ്രഗ്നന്റ് ആവാത്തതിനെ തുടർന്ന് ടെൻഷൻ അടിച്ചെന്നും പെട്ടെന്ന് പ്രതീക്ഷിക്കാത്ത സമയത്താണ് ഇത് സത്യമാണെന്ന് മനസ്സിലാക്കിയതെന്നുമൊക്കെയാണ് താരപുത്രി പറയുന്നത്.
ശേഷം ഇരുവരും ഹോസ്പിറ്റലിൽ പോയി റിസൾട്ട് എടുത്തതും കാണിച്ചു. രണ്ടാൾക്കുമൊപ്പം അമ്മ സിന്ധുവും ഉണ്ടായിരുന്നു. ഇതിനിടയിൽ ബ്ല ഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞതോടെ ദിയ കരയാൻ തുടങ്ങി. ഇൻജെക്ഷൻ ചെയ്യുന്നത് പേടിയായതിനെ തുടർന്നാണ് ദിയ കരഞ്ഞത്. പിന്നിടുള്ള മാസങ്ങളിലും ഇത് തന്നെ ആയിരുന്നു അവസ്ഥ. ഇൻജെക്ഷൻ ഫോബിയ ഉള്ളതാണ് കാരണമെന്നും വീഡിയോയിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഞങ്ങളുടെ ലിറ്റിൽ വണ്ണിനെ സ്വീകരിക്കാൻ എല്ലാം തയ്യാറായി കഴിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം ദിയ കൃഷ്ണ പങ്കുവെച്ചത്. ഇതിനകം ഊഹിച്ചവരോട്… അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്… എന്റെ മൂന്നാം മാസത്തെ സ്കാൻ വരെ അത് രഹസ്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. ഈ നിമിഷം കുറച്ച് സ്വകാര്യത ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് യൂട്യൂബർമാരിൽ നിന്നും വാർത്തകളിൽ നിന്നും.എന്റെ എല്ലാ പ്രിയപ്പെട്ട ഫോളോവേഴ്സിന്റെയും നിങ്ങളുടെ അനുഗ്രഹങ്ങൾക്കായി അഭ്യർത്ഥിക്കുന്നു.
കൂടാതെ എന്തെങ്കിലും ഊഹങ്ങളുണ്ടോ? ബോയ്? ആണോ അതോ ഗേൾ? ആണോ എന്നാണ് ദിയ കുറിച്ചത്. പ്രണയത്തിലായപ്പോൾ മുതൽ ഈ നിമിഷം വരെയും പലപ്പോഴായി അശ്വിനൊപ്പം പകർത്തിയ വീഡിയോയും ഫോട്ടോയും കോർത്തിണക്കിയ വീഡിയോയാണ് ദിയ പങ്കുവെച്ചത്. വീഡിയോയുടെ അവസാനത്തിലാണ് അശ്വിനൊപ്പം കയ്യിൽ കുഞ്ഞ് ഷൂസുമായി ദിയയുടെ വീഡിയോയുള്ളത്. പ്രഗ്നൻസി റിവീലിങ് ഫോട്ടോഷൂട്ടിൽ പ്രത്യേകം ഡിസൈൻ ചെയ്യിപ്പിച്ച ബ്ലാക്ക് സ്ലീവ് ലെസ് ഗൗണായിരുന്നു ദിയ ധരിച്ചത്.
ഇതിന് മുമ്പ് ദിയ ഗർഭിണിയാണെന്ന തരത്തിൽ പ്രചരണമുണ്ടായിരുന്നു. താരപുത്രിയുടെ സ്ഥിരം പ്രേക്ഷകർ തന്നെയാണ് ഇത്തരത്തിലുള്ള സംശയങ്ങളുമായി രംഗത്തെത്തിരുന്നത്. എന്നാൽ മിക്ക കമന്റുകളോടും പ്രതികരിക്കാറുള്ള ദിയ ഇതേകുറിച്ചൊന്നും പറഞ്ഞിരുന്നില്ല. അടുത്തിടെയാണ് ഇരുവരും ഹണിമൂണിനായി ലണ്ടൻ യാത്ര നടത്തിയത്. അവിടെ വെച്ച് ദിയയും അശ്വിനും പ്രഗ്നൻസി റിവീൽ ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ അത് സംഭവിക്കാത്തതോടെ ആരാധകരും നിരാശയിലായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില് മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...