
News
പുനൈ അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരിൽ
പുനൈ അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരിൽ

നടനും ചലച്ചിത്രനിർമാതാവുമായ രാജ് കപൂറിന്റെ നൂറാം ജന്മദിനത്തെ പ്രമേയമാക്കി 23-ാമത് പുനൈ അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 13 ന് തുടങ്ങും. 20 വരെ നടക്കും. പുനെ ഫിലിം ഫൗണ്ടേഷനും മഹാരാഷ്ട്ര സർക്കാരിന്റെ സാംസ്കാരികവകുപ്പും സംയുക്തമായി ദാദാസാഹേബ് ഫാൽക്കെ ചിത്രനഗരി മുംബൈയുമായി ചേർന്നാണ് മേള.
മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ജനുവരി 15-ന് ബുധനാഴ്ച ഓൺലൈൻ രജിസ്‌ട്രേഷൻ ആയാണ് ആരംഭിക്കും. ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലെ ഓൺ-ദി-സ്പോട്ട് രജിസ്‌ട്രേഷനും ആരംഭിക്കും. ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷൻ ഫീസ് 800 രൂപയാണ്. 81 രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം സിനിമകൾ പ്രദർശിപ്പിക്കും.
107 രാജ്യങ്ങളിൽനിന്നുള്ള 1,059 സിനിമകളിൽനിന്ന് തിരഞ്ഞെടുത്ത 150-ലധികം സിനിമകളാണ് ഇത്തവണ പുണെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ജബ്ബാർ പട്ടേൽ പറഞ്ഞു. അന്താരാഷ്ട്ര ജൂറി തിരഞ്ഞെടുക്കുന്ന മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിന് മേളയുടെ സമാപനച്ചടങ്ങിൽ 10 ലക്ഷംരൂപ സമ്മാനമായുള്ള ‘മഹാരാഷ്ട്ര സർക്കാർ സന്ത് തുക്കാറാം ബെസ്റ് ഇന്റർനാഷണൽ ഫിലിം അവാർഡ്’ നൽകും.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....