
Movies
ഓസ്കർ അന്തിമ പട്ടികയിൽ നിന്ന് പുറത്തായി ആടുജീവിതം
ഓസ്കർ അന്തിമ പട്ടികയിൽ നിന്ന് പുറത്തായി ആടുജീവിതം

ബ്ലെസ്സി-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ആടുജീവിതം. എ.ആർ റഹ്മാന്റെ സംഗീതത്തിൽ പുറത്തെത്തിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ റഹ്മാൻ ഒരുക്കിയ രണ്ട് പാട്ടുകളും ഓസ്കർ അന്തിമ പട്ടികയിൽ നിന്ന് പുറത്തായിരിക്കുന്നുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്.
അക്കാദമി ഓഫ് മോഷൻ പിക്ചർ ആൻഡ് ആർട്സ് 10 വിഭാഗങ്ങളിലെ ഷോർട് ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ഇതിൽ ആടുജീവിതത്തിലെ ഗാനങ്ങൾ ഇടംപിടിച്ചില്ല. ഒറിജിനൽ സ്കോർ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്ന ആട് ജീവിതത്തിന്റെ പ്രാഥമിക പട്ടിക. ഒറിജിനിൽ സ്കോർ വിഭാഗത്തിൽ ഫെഡി അൽവാറസ് സംവിധാനം ചെയ്ത എലിയൻ റോമുലസ് ഉൾപ്പെടെ 20 സിനിമകൾ ഇടംപിടിച്ചു.
15 ഗാനങ്ങളാണ് സംഗീത വിഭാഗത്തിൽ ഇടംപിടിച്ചത്. അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം ആടുജീവിതം നേടിയിരുന്നു. വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്കാരമായിരുന്നു ആടു ജീവിതം നേടിയത്. ആടുജീവിതം എന്ന ചിത്രത്തിലെ ഹൈലൈറ്റ് ആയ പെരിയോനേ എന്ന ഗാനത്തിലൂടെയാണ് എ.ആർ.റഹ്മാനെ തേടി അന്തർദേശീയ സംഗീത പുരസ്കാരമെത്തിയത്.
റഫീഖ് അഹമ്മദാണ് വരികളെഴുതിയത്. ജിതിൻരാജാണ് ഗാനം ആലപിച്ചത്. ഫീച്ചർ ഫിലിം ഗാനവിഭാഗത്തിലായിരുന്നു പെരിയോനേ മത്സരിച്ചത്. ലോസ് ആഞ്ജലിസിൽ നടന്ന ചടങ്ങിൽ എ.ആർ. റഹ്മാനുവേണ്ടി സംവിധായകൻ ബ്ലെസിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നിവേദ തോമസും മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാനും...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...