
Hollywood
ബോഡി മസാജിനിടെ കഴുത്തിന് ക്ഷതം; തായ് ഗായികയ്ക്ക് ദാരുണാന്ത്യം
ബോഡി മസാജിനിടെ കഴുത്തിന് ക്ഷതം; തായ് ഗായികയ്ക്ക് ദാരുണാന്ത്യം
Published on

ബോഡി മസാജിനിടെ കഴുത്തിനേറ്റ ക്ഷതത്തെ തുടർന്ന് പ്രശസ്ത തായ് ഗായിക ചയാദ പ്രാവോ ഹോം അന്തരിച്ചു. കഴുത്തിലെ മസാജ് മൂലം തലച്ചോറിയ്ലേക്ക് രക്തമെത്തിക്കുന്ന ധമനികൾക്ക് തകരാർ സംഭവിച്ചതാണ് മരണകാരണം. രക്തത്തിലെ അണുബാധയും തലച്ചോറിലെ വീക്കത്തെയും തുടർന്ന് ചികിത്സയിലായിരുന്നു താരം.
കഠിനമായ തോശ് വേദനയെ തുടർന്നായിരുന്നു ഇരുപത്കാരിയായ ചയാദ മസാജിനായി പാർലറിലെത്തിയത്. ഒക്ടോബർ മാസത്തിലായിരുന്നു ഇത്. കഴുത്തിന് ബലത്തിലുള്ള മസാജുകളാണ് നൽകിയത്. ആദ്യ ദിവസം തന്നെ ചയാദയ്ക്ക് പിൻ കഴുത്തിൽ വേദന അനുഭവപ്പെട്ടിരുന്നു. രണ്ടാം ദിവസം ശരീരത്തിലാകെ കഠിനമായ വേദന അനുഭവപ്പെട്ടു.
രണ്ടാഴ്ച കൊണ്ട് അനങ്ങാൻ കഴിയാത്ത അവസ്ഥയിലാകുകയായിരുന്നു. തുടർന്ന് വലതുകയ്യുടെ സ്വാധീനവും നഷ്ടപ്പെട്ടു. തുടർന്ന് നവംബർ പകുതിയോടെ ശരീരത്തിന്റെ 50 ശതമാനത്തിലേറെ തളർന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിൽ അണുബാധയുണ്ടായതായും മസ്തിഷ്കത്തിൽ വീക്കമുള്ളതായും കണ്ടെത്തി.
ഇതേ തുടർന്ന് നടി അതീവ ഗുരതരാവസ്ഥയിൽ ആയിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഏഴ് മസാജർമാരിൽ രണ്ട് പേർക്ക് മാത്രമാണ് ലൈസൻസുള്ളതെന്ന് കണ്ടെത്തി. ഏറെ സങ്കീർണമായ മസാജുകൾ നടത്തുന്നത് വൈദഗ്ധ്യം ഇല്ലാത്തവരാണെന്നും കണ്ടെത്തിയതോടെ പാർലറിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...