
Malayalam Breaking News
” പൊന്നമ്മച്ചി , മരിച്ചവരെ വിട്ടേക്കൂ ” – കെ പി എ സി ലളിതക്ക് ഷമ്മി തിലകന്റെ മുന്നറിയിപ്പ്
” പൊന്നമ്മച്ചി , മരിച്ചവരെ വിട്ടേക്കൂ ” – കെ പി എ സി ലളിതക്ക് ഷമ്മി തിലകന്റെ മുന്നറിയിപ്പ്
Published on

By
” പൊന്നമ്മച്ചി , മരിച്ചവരെ വിട്ടേക്കൂ ” – കെ പി എ സി ലളിതക്ക് ഷമ്മി തിലകന്റെ മുന്നറിയിപ്പ്
കെ പി എ സി ലളിതയും തിലകനും തമ്മിലുള്ള പിണക്കം വളരെ പ്രസിദ്ധമാണ്. നാളുകളോളം നീണ്ടു നിന്ന പിണക്കാതെ പറ്റി അടുത്ത സമയത്ത് മൂവീസ് മാഗസിന് നൽകിയ അഭിമുഖത്തിൽ കെ പി എ സി ലളിത മനസു തുറന്നിരുന്നു. ഇപ്പോൾ അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തിലകന്റെ മകൻ ഷമ്മി തിലകൻ.
ഫെയ്സ്ബുക്കിലൂടെയാണ് ഷമ്മി തിലകൻ കെ പി എ സി ലളിതക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
‘പൊന്നമ്മച്ചീ..; ലളിതമായി പറയുന്നു.!മരിച്ചവരെ വിട്ടേക്കൂ..! സ്വന്തം കണ്ണിൽ കിടക്കുന്ന ‘കോൽ’ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താൽ പോരേ…?
ഇല്ലെങ്കിൽ ആ ‘കോൽ’ നിങ്ങൾക്ക് നേരെ തന്നെ പത്തി വിടർത്തും.#ജാഗ്രതൈ. പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു.’ ഇതാണ് ഷമ്മിയുടെ കുറിപ്പ്.
താനും തിലകനുമായി കുറേ വർഷം മിണ്ടിയിരുന്നില്ലെന്നും ഒടുവിൽ നടി ശ്രീവിദ്യയാണ് ആ പിണക്കം മാറ്റിയതെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു. കെ.പി.എ.സി ലളിതയുടെ വാക്കുകൾ- കുറേ വര്‍ഷം ഞാനും തിലകന് ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്കു പോലും മിണ്ടാതെ ഒരുപാടു നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെപ്പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന് ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന് ചേട്ടന് ആരോപിച്ചത്.
എന്റെ പുറകേ നടന്നു വഴക്കുണ്ടാകുന്നത് തിലകന് ചേട്ടനു രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ ഉണ്ണികൃഷ്ണന് ചേട്ടന് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടിക്കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന് ചേട്ടന് പറഞ്ഞു ഇതു രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്. നിങ്ങളെ കുഴിയില്‍ കൊണ്ടുവച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്നു ഞാനും പറഞ്ഞു.
സ്ഫടികത്തില്‍ അഭിനയിക്കുമ്പോഴും മിണ്ടില്ലായിരുന്നു. കോമ്പിനേഷന്‍ സീനില്‍ അഭിനയിക്കുമ്പോള്‍ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അത് സംവിധായകന് ഭദ്രനോടു പറയുമായിരുന്നു- ഭദ്രാ അവരോടു പറയൂ അത് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. അനിയത്തി പ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്.
shammi thilakan against k p a c lalitha
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...