
Movies
മാളികപ്പുറം ടീം വീണ്ടും; സുമതി വളവ് ചിത്രീകരണം ആരംഭിച്ചു!
മാളികപ്പുറം ടീം വീണ്ടും; സുമതി വളവ് ചിത്രീകരണം ആരംഭിച്ചു!
Published on

യഥാർത്ഥ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയായ, ജയസൂര്യ പ്രധാന വേഷത്തിലെത്തിയ വെള്ളം എന്ന ചിത്രത്തിനു ശേഷം മുരളിദാസ് കുന്നുംപുറത്ത്, അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സുമതി വളവ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. നവംബർ മുപ്പത് ശനിയാഴ്ച്ച പാലക്കാട്ടെ ആലത്തൂരിനടുത്തുള്ള പാണ്ടങ്കോടാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
സിദ്ധാർത്ഥ് ഭരതൻ മനോജ്.കെ.യു ,മാളികപ്പുറം സിനിമയിൽ ഏറെ ശ്രദ്ധയാകർഷിച്ച ബാലതാരങ്ങളായാ ശ്രീ പത് യാൻ,ദേവനന്ദ എന്നിവരടങ്ങിയ രംഗത്തോടെയായി രുന്നു ചിത്രീകരണമാരംഭിച്ചത്. ലളിതമായ ചടങ്ങിൽ ആലത്തൂർ എം.എൽ.എ.കെ.ഡി.പ്രസന്നൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.
വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൻ വിജയം നേടിയ മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശിശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മാളികപ്പുറത്തിൻ്റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ളയാണ് ഈ ചിത്രത്തിൻ്റേയും തിരക്കഥ രചിക്കുന്നത്.
മാളികപ്പുറത്തിൻ്റെ പ്രധാന അണിയറ ശിൽപ്പികൾ വീണ്ടും കൈകോർക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്. ഗ്രാമ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു കോമഡി ത്രില്ലർ മൂവിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. മൂന്നുകാലഘട്ടങ്ങ ളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
1960, 1990, 2024 എന്നീ കാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ സഞ്ചാരം. മണിച്ചിത്രത്താഴ് പ്രദർശനത്തിനെത്തിയ സമയവും ഈ ചിത്രത്തിന് പ്രധാന ഘടകമാണ്. അർജുൻ അശോകൻ സൈജുക്കുറുപ്പ് ബാലു വർഗീസ് ഗോകുൽ സുരേഷ്. ശ്രാവൺ മുകേഷ്, നന്ദു കോട്ടയം രമേഷ് ശ്രീജിത്ത് രവി, സാദിഖ്,ബോബി കുര്യൻ (പണി ഫെയിം) ഗോപികാ അനിൽ സ്മിനു സിജോ, ജസ്നജയദീഷ്, സിജോ റോസ്, അനിയപ്പൻ, ജയകൃഷ്ണൻ,ശിവദ. ജൂഹി ജയകുമാർ , സുമേഷ് ചന്ദ്രൻ, ഗീതി സംഗീത, സ ന്ധിപ്, മനോജ് കുമാർ, അശ്വതി അഭിലാഷ്, ജയ് റാവു എന്നിവരാണു താരനിരയിലെ പ്രമുഖർ.
സംഗീതം – രഞ്ജിൻ രാജ്. ശങ്കർ പി.വി. ഛായാഗ്രഹണവുംഷഫീഖ് മുഹമ്മദ് അലി, എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – അജയ് മങ്ങാട്. മേക്കപ്പ് – ജിത്തു പയ്യന്നൂർ. കോസ്റ്റ്യും – ഡിസൈൻ സുജിത് മട്ടന്നൂർ. പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷാജി കൊല്ലം. പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് കൊടുങ്ങല്ലൂർ. പാലക്കാട്, കോതമംഗലം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...