Connect with us

സത്യം എന്താണെന്ന് എനിക്കുമറിയാം മണിച്ചേട്ടനുമറിയാം; വിവാദങ്ങളോട് പ്രതികരിച്ച് ദിവ്യ ഉണ്ണി

Actress

സത്യം എന്താണെന്ന് എനിക്കുമറിയാം മണിച്ചേട്ടനുമറിയാം; വിവാദങ്ങളോട് പ്രതികരിച്ച് ദിവ്യ ഉണ്ണി

സത്യം എന്താണെന്ന് എനിക്കുമറിയാം മണിച്ചേട്ടനുമറിയാം; വിവാദങ്ങളോട് പ്രതികരിച്ച് ദിവ്യ ഉണ്ണി

മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാൻ താരത്തിനായി. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മുൻ നിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് ദിവ്യ ഉണ്ണി. നീയെത്ര ധന്യയെന്ന ചിത്രത്തിലൂടെയാണ് ദിവ്യ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്.

വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന ദിവ്യ നൃത്ത സ്‌കൂൾ നടത്തുകയാണ് ഇപ്പോൾ. സിനിമയിൽ നിന്നുമെല്ലാം മാറി നിന്നുവെങ്കിലും ഇപ്പോഴും മലയാളിക്ക് ദിവ്യ ഉണ്ണിയോടുള്ള സ്‌നേഹത്തിന് കുറവൊന്നുമില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കലാഭവൻ മണിയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വിവാദത്തെ കുറിച്ച് ദിവ്യ പ്രതികരിച്ചത്. ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇതിനെ പറ്റി ഞാൻ പറഞ്ഞിരുന്നു. സത്യം എന്താണെന്ന് എനിക്കുമറിയാം അദ്ദേഹത്തിനുമറിയാം.

മണിച്ചേട്ടനെ കുറിച്ച് ഞാൻ എന്തെങ്കിലും പറയുന്നത് ന്യായയുയക്തമല്ല. ആളുകൾ പറയുന്നത് പറഞ്ഞോണ്ടേയിരിക്കും. ഇവരെ എന്തിന് ഫീഡ് ചെയ്യണം. എന്തെങ്കിലും കാര്യം വേണ്ടയെന്നുണ്ടെങ്കിൽ അതിനെ പട്ടിണിക്കിടുക. അത് പട്ടിണി കിടന്നു ചാവട്ടെ. നമ്മള് വളർത്തുന്നതെന്തിനാ എന്നും ദിവ്യ പറഞ്ഞു.

സംവിധായൻ വിനയൻ ഒരുക്കിയ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായികയായി രംഗത്തെത്തിയത്. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ദിവ്യയും കലാഭവൻ മണിയും പ്രണയിക്കുന്ന രം​ഗമുണ്ട്. എന്നാൽ ഈ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവൻ മണിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് ദിവ്യ പറഞ്ഞുവെന്നും തുടർന്ന് ആ ഗാനരംഗം ഒഴിവാക്കുകയായിരുന്നുവെന്നുമാണ് ആരോപണം.

ആ സമയത്ത് ഞാൻ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. യൂണിറ്റ് ടെസ്റ്റ് ഒക്കെ നടക്കുന്ന സമയത്താണ് ഈ സിനിമയുടെ ഷൂട്ടിങും നടന്നിരുന്നത്. അമ്മ ടീച്ചർ ആയത് കൊണ്ട് സെറ്റിലിരുന്നും പഠിക്കാൻ നിർബന്ധിക്കും. രാവിലെ പോയി പരീക്ഷ എഴുതിയതിന് ശേഷമാണ് സെറ്റിലേക്ക് എത്തുതെന്നും ദിവ്യ മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

Continue Reading
You may also like...

More in Actress

Trending

Recent

To Top