Connect with us

ധനുഷിന് തിരിച്ചടി; ഒരു പകർപ്പവകാശ ലംഘനവുമില്ല; ആ ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിൽ നിന്നും; ധനുഷിനോട് തുറന്നടിച്ച് നയൻതാര

Actor

നയൻതാരയുടെ ബിയോണ്ട് ദ് ഫെയറി ട്രെയ്‌ലർ വിഷയത്തിൽ ധനുഷിന് തിരിച്ചടി. നടൻ ധനുഷിന് മറുപടിയുമായി നയൻതാരയുടെ അഭിഭാഷകൻ രംഗത്തെത്തി. ഈ ടെയിലുമായി ബന്ധപ്പെട്ടുള്ള പകർപ്പവകാശ വിഷയത്തിലാണ് നയൻതാരയുടെ ഭാ​ഗത്തുനിന്ന് പ്രതികരണം ഇപ്പോൾ ഉണ്ടായത്.

അതേസമയം കേസിൽ പകർപ്പവകാശ ലംഘനമുണ്ടായിട്ടില്ലെന്ന് നയൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും അഭിഭാഷകൻ ധനുഷിന് മറുപടി തുറന്നടിച്ചു.

ദൃശ്യങ്ങൾ സിനിമയുടെ മേക്കിങ് വിഡിയോയിൽ നിന്നുള്ളതല്ലെന്നാണ് പറയുന്നത്. പകരം സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്ന് വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.

ദിവസങ്ങൾക്ക് മുന്നേ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ചിത്രീകരണ വിഡിയോ നയൻതാര; ബിയോണ്ട് ദ് ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററിയിൽ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

മൂന്ന് സെക്കൻഡ്‌ മാത്രം ദൈർഘ്യമുള്ള വിഡിയോ ഉപയോഗിച്ചതിനായിരുന്നു ധനുഷിന്റെ ഈ തീരുമാനം. പിന്നാലെ നയൻ‌താര തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കത്തിൽ ധനുഷ് ഇത്രയും തുക ആവിശ്യപ്പെട്ടെന്ന് കാണിച്ച് നയൻതാര ധനുഷിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

.

Continue Reading
You may also like...

More in Actor

Trending