
Malayalam Breaking News
ഇനി എനിക്ക് ഇടനിലക്കാരെ ആവശ്യമില്ല; ഇനി ആരാധകരിലേക്ക് നേരിട്ട് !! പ്രിയാമണി പറയുന്നു….
ഇനി എനിക്ക് ഇടനിലക്കാരെ ആവശ്യമില്ല; ഇനി ആരാധകരിലേക്ക് നേരിട്ട് !! പ്രിയാമണി പറയുന്നു….
Published on

ഇനി എനിക്ക് ഇടനിലക്കാരെ ആവശ്യമില്ല; ഇനി ആരാധകരിലേക്ക് നേരിട്ട് !! പ്രിയാമണി പറയുന്നു….
ആരാധകരുമായി സംവദിക്കാന്‍ സ്വന്തമായ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ശ്രദ്ധേയായിരിക്കുകയാണ് തെന്നിന്ത്യന്‍ താരം പ്രിയാമണി. അമേരിക്ക ആസ്ഥാനമായ ഐടി കമ്പനിയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രേക്ഷകരുമായി ഇടനിലക്കാരില്ലാതെ സംവദിക്കാനും ആശയക്കൈമാറ്റത്തിനുമാണ് ആപ്പ് തയ്യാറാക്കിയതെന്ന് നടി പറഞ്ഞു. സല്മാന് ഖാന്, സോനം കപൂര്‍, ആലിയ ഭട്ട്, അമി ജാക്സണ് തുടങ്ങി വിരലില്‍ എണ്ണാവുന്ന ബോളിവുഡ് താരങ്ങള്‍ക്കുമാത്രമാണ് നിലവില്‍ ആപ്പ് ഉള്ളത്.
വ്യവസായിയായ മുസ്തഫ രാജുവിനെ കഴിഞ്ഞവര്‍ഷം വിവാഹം ചെയ്ത ശേഷവും അഭിനയരംഗത്ത് പ്രിയാമണി സജീവമാണ്. തെന്നിന്ത്യന്‍ ടെലിവിഷനുകളിലെ നൃത്തസംബന്ധിയായ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായ പ്രിയാമണി വെബ് സീരിയലുകളിലും രംഗപ്രവേശം ചെയ്തു. മനോജ് ബാജ്പേയിക്ക് ഒപ്പമുള്ള വെബ് സീരിസ് ദ ഫാമിലിമാനില്‍ അഭിനയിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ആമസോണ്‍ പ്രൈം വീഡിയോസില്‍ ഇവ ലഭ്യമാകും.
മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചെങ്കിലും തെന്നിന്ത്യയില്‍ തട്ടുപൊളിപ്പന്‍ മസാല ചിത്രങ്ങളിലും നിരൂപകശ്രദ്ധ നേടിയ ചിത്രങ്ങളിലും അവര്‍ ഒരുപോലെ പങ്കാളിയായി. അവാര്‍ഡ് കിട്ടിയതിന്റെ പേരില്‍ കച്ചവടസിനിമകള്‍ ഒഴിവാക്കാന്‍ പറ്റില്ലെന്ന ഉറച്ച നിലപാട് എടുത്ത നടി തെലുങ്കിലും കന്നടയിലും സൂപ്പര്‍ഹിറ്റുകളില്‍ പങ്കാളിയായി. മലയാളത്തില്‍ ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും തെലുങ്ക്, കന്നട ചിത്രങ്ങളിലാണ് കൂടുതല്‍ സജീവം.
രാജമൗലിയുടെ യമഗൊണ്ട, രഞ്ജിത്തിന്റെ തിരക്കഥ തുടങ്ങിയ ചിത്രങ്ങള്‍ തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ടു. മണിരത്നത്തിന്റെ രാവണിലൂടെ ഹിന്ദിയിലും അരങ്ങേറി. രാംഗോപാല്‍ വര്‍മയുടെ രക്തചരിത്രയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നാല്‍, ഷാരൂഖിന്റെ ചെന്നൈ എക്സ്പ്രസിലെ ഐറ്റം നൃത്തമാണ് പ്രിയാമണിയെ ബോളിവുഡ് പ്രേക്ഷകരില്‍ സുപരിചിതയാക്കിയത്.
Priyamani launched a new app for her fans
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...