Connect with us

മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരം തരുന്നില്ല, അതിന്റെ കാരണം അറിയില്ല; പ്രിയാമണി

Actress

മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരം തരുന്നില്ല, അതിന്റെ കാരണം അറിയില്ല; പ്രിയാമണി

മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരം തരുന്നില്ല, അതിന്റെ കാരണം അറിയില്ല; പ്രിയാമണി

മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് പ്രിയാമണി. പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടുകയും ചെയ്ത പ്രിയ ഷാരൂഖ് ഖാന്റെ ജവാന്‍, യാമി ഗൗതം നായികയായ ആര്‍ട്ടിക്കിള്‍ 370 എന്നീ ചിത്രങ്ങളിലാണ് അടുത്തിടെ അഭിനയിച്ചത്. ഇപ്പോഴിതാ തന്നെ തമിഴിലേയും തെലുങ്കിലേയും മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിപ്പിക്കുന്നില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് പ്രിയാമണി.

മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് അവസരം തരാത്തതെന്തെന്ന് അത്ഭുതം തോന്നുന്നുവെന്ന് പ്രിയാമണി പറഞ്ഞു. അതിനുള്ള കാരണം തികച്ചും അവ്യക്തമാണ്. ഇക്കാര്യം യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടത് നിര്‍മാതാക്കളോടും സംവിധായകരോടുമാണെന്നും പ്രിയാമണി പറഞ്ഞു.

‘എല്ലാ ബഹുമാനത്തോടെയും പറയട്ടേ, ആരെയും കുറ്റപ്പെടുത്താനല്ല ഞാന്‍ ശ്രമിക്കുന്നത്. എന്റെ പ്രകടനം സഹ അഭിനേതാക്കളേക്കാള്‍ മികച്ചുനില്‍ക്കും എന്നുള്ളതുകൊണ്ടാണ് എനിക്ക് അവസരം നല്‍കാത്തതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇക്കാര്യമാണ് സ്ഥിരം കേള്‍ക്കുന്നത്. ഇത് ശരിയല്ലെങ്കിലും അവസരം നിഷേധിക്കുന്നതിനു പിന്നിലെ യഥാര്‍ത്ഥ കാരണം അറിയില്ല. പക്ഷേ കുഴപ്പമില്ല, ഞാന്‍ വളരെ സന്തോഷവതിയാണ്.’ എന്നും പ്രിയാമണി വിശദീകരിച്ചു.

ഒരിക്കലും വിശ്വസിക്കാത്ത കാര്യം നമ്പര്‍കൊണ്ടുള്ള കളിയാണ്. മറ്റുള്ളവരുടെ കണ്ണില്‍പ്പെടണമെങ്കില്‍ മുന്‍നിര നായകന്മാര്‍ക്കൊപ്പംതന്നെ അഭിനയിക്കണമെന്ന ചിന്താഗതിക്കാരിയല്ല. അങ്ങനെ ചെയ്യുമ്പോള്‍ അതിന്റേതായ ഗുണമുണ്ടാവുമെന്ന് മാത്രം. പ്രധാന നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ വിളിക്കാത്തതില്‍ സങ്കടംതോന്നിയിട്ടുണ്ട്. ഇടയ്ക്ക് കാണുമ്പോള്‍ പരസ്പരം അഭിവാദ്യംചെയ്യുമെന്നും പ്രിയാമണി വ്യക്തമാക്കി.

അജയ് ദേവ്ഗണ്‍ നായകനാവുന്ന മൈതാന്‍ ആണ് പ്രിയാമണി അഭിനയിച്ച് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ആയിരുന്ന സെയ്ദ് അബ്ദുള്‍ റഹീമിന്റെ ജീവിതം അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അമൃത് ശര്‍മയാണ് സംവിധാനം. കഴിഞ്ഞവര്‍ഷം മോഹന്‍ലാല്‍ നായകനായ നേര് എന്ന ചിത്രത്തിലും നടി വേഷമിട്ടിരുന്നു.

More in Actress

Trending

Recent

To Top