കലാഭവൻ മണിയോട് ചെയ്തതിനു ഇന്ന് അനുഭവിക്കുന്നു; ഇനിയെങ്കിലും വെറുതെ വിട്ടൂടെ ഈ പാവത്തിനെ; ദിവ്യയ്ക്ക് പിന്തുണ നൽകി ആരാധകർ!!

By
മലയാളികൾ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാർച്ച് ആറിന് വൈകുന്നേരം കേരളക്കര കേട്ടത് അവിശ്വസനീയമായ വാർത്തയായിരുന്നു.
കലാഭവൻ മണി അന്തരിച്ചു എന്നതായിരുന്നു അത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതരമായ അവസ്ഥയിൽ മണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ പിടിച്ചു നിർത്തി ഒടുവിൽ മരണത്തിന് കീഴടങ്ങി.
പണ്ട് സിനിമയിൽ നിരവധി പ്രശ്നങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ ദിവ്യ ഉണ്ണി കലാഭവൻ മണിക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞത് ആരോപണമായിരുന്നു. ഒരു മുൻനിര നായിക നടനെ നിറത്തിന്റെ പേരിൽ അപമാനിച്ചുവെന്ന തരത്തിൽ വലിയ വാർത്തകൾ വന്നിരുന്നു. ഇത് ദിവ്യ ഉണ്ണി ആണെന്ന് ആയിരുന്നു വാർത്തകൾ. ഇതിന്റെ പേരിൽ പലപ്പോഴും നടി വിമർശനങ്ങളും നേരിട്ടു. ഇക്കാര്യത്തിൽ വർഷങ്ങൾക്കിപ്പുറം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി.
കല്യാണസൗഗന്ധികം എന്ന ചിത്രത്തില്‍ ദിവ്യയുടെ മുറചെറുക്കാനായിട്ടായിരുന്നു കലാഭവന്‍ മണി അഭിനയിച്ചത്. ഇവർ തമ്മിൽ ഉള്ള ഒരു പാട്ട് സീനിൽ ഇരുവരും പ്രണയിക്കുന്നതായിട്ടുള്ള ഒരു രംഗം ഉണ്ടായിരുന്നു. എന്നാല്‍ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്‌ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞു. ഇതേ തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കുകയായിരുന്നു എന്നാണ് ആരോപണം.
എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിവ്യ ഈ ആരോപണത്തിനെതിരെ പ്രതികരിച്ചിരുന്നു. ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാൻ ഇല്ല കമന്റുകൾ നോക്കി വേദനിക്കുന്ന ആളല്ല താനെന്നും, താൻ എന്താണ് എങ്ങനെ ആണ് എന്ന് അറിയാം എന്നും ദിവ്യ പറഞ്ഞിരുന്നു.
മാത്രമല്ല മണിച്ചേട്ടന്‍ പോയില്ലേ. ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തതാണ്. അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം. കമന്റുകള്‍ എഴുതുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല എന്നും ദിവ്യ പ്രതികരിച്ചു.
ഒരു ഇടവേളക്ക് ശേഷം കഴിഞ്ഞദിവസമാണ് ദിവ്യ ഉണ്ണി മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയത്. അമേരിക്കയിൽ നിന്നും കുറച്ചുനാളുകൾക്ക് ശേഷമാണ് ഇളയമകൾക്കും അനുജത്തിക്കും ഒപ്പം ദിവ്യ നാട്ടിൽ എത്തിയത്.
മാധ്യമങ്ങളോട് വിശേഷങ്ങൾ പങ്കിടുന്നതിന്റെ കൂട്ടത്തിൽ താൻ ഗിന്നസ് റെക്കോർഡിന് ശ്രമിക്കുന്ന കാര്യത്തെക്കുറിച്ചും ദിവ്യ പറഞ്ഞു. എന്നാൽ ദിവ്യ മെലിഞ്ഞിരിക്കുന്നതിനെ പരിഹസിസിച്ചുകൊണ്ടാണ് ഇത്തവണത്തെ താരത്തിനെതിരെയുള്ള സൈബർ അറ്റാക്ക്.
മണിച്ചേട്ടനോട് അങ്ങനെ ചെയ്തതു കൊണ്ടാണ് രൂപം മെലിഞ്ഞത് എന്ന് തുടങ്ങി വളരെ മോശം കമന്റുകൾ ഇട്ടുകൊണ്ടാണ് ദിവ്യയ്ക്ക് എതിരെ സൈബർ അറ്റാക്ക്. മണിച്ചേട്ടന്റെ പേരും വച്ച് പഴി കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി, ഇനിയെങ്കിലും വെറുതെ വിട്ടൂടെ ഈ പാവത്തിനെ എന്നുള്ള കമന്റുകളും ഇപ്പോൾ ദിവ്യയുടെ വൈറൽ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദിവ്യ പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായി വളരുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പം നായികയായും സഹോദരിയായുമെല്ലാം ദിവ്യ ഉണ്ണി തിളങ്ങി.
കൊച്ചിയിലാണ് താരത്തിന്റെ ജനനം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. 1996 ല്‍ കല്ല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായിക നടിയായി അരങ്ങേറിയത്.
കാരുണ്യം, കഥാ നായകന്‍, ചുരം, വര്‍ണപ്പകിട്ട്, പ്രണയവര്‍ണങ്ങള്‍, ഒരു മറവത്തൂര്‍ കനവ്, ദി ട്രൂത്ത്, സൂര്യപുത്രന്‍, ആയിരം മേനി, ഉസ്താദ്, ആകാശഗംഗ എന്നിവയാണ് ദിവ്യ ഉണ്ണിയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍. പിന്നീട് വിവാഹം കഴിഞ്ഞു അമേരിക്കയിലേക്ക് ചേക്കേറിയ ദിവ്യ ഇന്ന് മൂന്നുകുട്ടികളുടെ അമ്മയാണ്. നൃത്തവിദ്യാലയവും അമേരിക്കയിൽ തുടങ്ങി കഴിഞ്ഞു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...