
Actor
ഏഴാതരം തുല്യതപരീക്ഷ പാസായി നടൻ ഇന്ദ്രൻസ്!
ഏഴാതരം തുല്യതപരീക്ഷ പാസായി നടൻ ഇന്ദ്രൻസ്!

നിഷ്കളങ്കമായ നിറചിരിയാടെ മലയാള സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഇന്ദ്രൻസ്. ഇപ്പോഴിതാ സാക്ഷരാതാമിഷന്റെ ഏഴാതരം തുല്യതപരീക്ഷ പാസായിരിക്കുകയാണ് നടൻ. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ പത്താംതരം തുല്യത പരീക്ഷ എഴുതാനുള്ള യോഗ്യതയായി.
തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിലാണ് ഇന്ദ്രൻസ് തുല്യതാപരീക്ഷ എഴുതിയത്. ആഗസ്റ്റ് 24, 25 തീയതികളിലായിരുന്നു പരീക്ഷ നടന്നത്. രാവിലെ ഒൻപതരയോടെ ആരംഭിച്ച പരീക്ഷ വൈകിട്ട് നാലര വരെയായിരുന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ആദ്യ ദിവസം പരീക്ഷ നടന്നത്. സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളായിരുന്നു രണ്ടാമത്തെ ദിവസം.
ഇതിൽ മലയാളവും ഇംഗ്ലീഷും എളുപ്പമായിരുന്നെന്നും ഹിന്ദി അല്പം വലച്ചുവെന്നും പരീക്ഷയ്ക്കു ശേഷം ഇന്ദ്രൻസ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് കുടുംബത്തിലെ പ്രാരാബ്ധങ്ങൾ മൂലം നാലാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു ഇന്ദ്രൻസിന്. പിന്നീട് ജീവിക്കാനായി തയ്യൽ കടയിൽ ജോലി തുടങ്ങി.
തുടർന്നാണ് സിനിമയിലെത്തുന്നത്. ശേഷം മികച്ച അഭിനേതാവെന്ന പേരെടുക്കുമ്പോഴും പകുതി വഴിയിൽ മുടങ്ങിയ കിടന്ന പഠനത്തിലേയ്ക്ക് തിരിച്ച് പോകണമെന്ന് അതിയായ ആഗ്രമുണ്ടായിരുന്നു. ഇതോടെയാണ് തുല്യതാ പരീക്ഷയെന്ന കടമ്പ കടക്കാമെന്നുളള ശക്തമായ തീരുമാനമെടുത്തത്.
സുഹൃത്തും വാർഡ് കൗൺസിലറുമായ ഡി.ആർ. അനിലാണ് സാക്ഷരതാമിഷന്റെ ‘അക്ഷരശ്രീ’യെപ്പറ്റി വിവരം നൽകിയത്. എന്നാൽ ചിത്രീകരണത്തിരക്കുകളുള്ളതിനാൽ എല്ലാ ആഴ്ചയും നടക്കുന്ന തുല്യതാക്ലാസിൽ കൃത്യമായി പങ്കെടുക്കാനായിരുന്നില്ല. സമയം കണ്ടെത്തി വീട്ടിലിരുന്നായിരുന്നു ഇന്ദ്രൻസിന്റെ പഠനം.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...