15-കാരിയെ പീ ഡിപ്പിക്കാൻ ശ്രമം; രണ്ട് മാസത്തെ തിരച്ചിലിനൊടുവിൽ ഗായകനും സംഗീത സംവിധായകനുമായ സഞ്ജയ് ചക്രബർത്തി അറസ്റ്റിൽ!
Published on

പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ സഞ്ജയ് ചക്രബർത്തി പോ ക്സോ കേസിൽ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീ ഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് സഞ്ജയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് മാസത്തോളം സഞ്ജയെ തേടി പോലീസ് അലഞ്ഞിരുന്നു. ഒടുക്കമാണ് അറസ്റ്റ്. ഇയാൾ നവംബർ 18-വരെ പോലീസ് കസ്റ്റഡിയിൽ തുടരും.
ജൂണിലായിരുന്നു സംഭവം. കൊൽക്കത്തയിലെ യോഗാ ഇൻസ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് സഞ്ജയ് സംഗീത പരിശീലനം നൽകിയിരുന്നു. ഇവിടെ വെച്ചാണ് സംഗീത വിദ്യാർത്ഥിയായ 15-കാരിയെ സഞ്ജയ് പീ ഡിപ്പിക്കാൻ ശ്രമിച്ചത്. ക്ലാസ് കഴിഞ്ഞ് വിദ്യാർത്ഥികളെല്ലാം പോയശേഷമായിരുന്നു പീഡ ന ശ്രമം.
സംഭവത്തിന് ശേഷം പെൺകുട്ടി മാനസികമായി തളർന്നിരുന്നു. എന്നാൽ പെൺകുട്ടി മാതാപിതാക്കളോട് വിവരമൊന്നും പറഞ്ഞിരുന്നില്ല. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ കൗൺസിലിംഗിന് കൊണ്ട് പോയി. ശേഷം കൗൺസിലിംഗ് നടത്തിയ ഡോക്ടറോടാണ് കുട്ടി തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ബെൽഘരിയ പോലീസിൽ പരാതി നൽകി. എന്നാൽ സംഭവം നടന്നത് ചാരു മാർക്കറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിന്നീട് അങ്ങോട്ടേയ്ക്ക് മാറ്റുകയായിരുന്നു. സംഗീതജ്ഞനായ പണ്ഡിറ്റ് അജോയ് ചക്രബർത്തിയുടെ സഹോദരനാണ് സഞ്ജയ്.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...