Connect with us

മ ദ്യത്തേയും ല ഹരിയേയും അ ക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ പാടരുത്, സ്റ്റേജിലേയ്ക്ക് കുട്ടികളെ കൊണ്ടുവരരുത്; ​ഗായകന് തെലുങ്കാന സർക്കാരിന്റെ നോട്ടീസ്

News

നിരവധി ആരാധകരുള്ള ​ഗായകനാണ് ദിൽജിത്ത് ദോസഞ്ജ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സംഗീതപരിപാടിയ്ക്ക് മുമ്പ് ​ഗായകന് നോട്ടീസ് അയച്ചിരിക്കുകയാണ് തെലുങ്കാന സർക്കാർ. മ ദ്യത്തേയും ല ഹരിയേയും അ ക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ പാടരുത് എന്നാണ് നോട്ടീസിൽ പറയുന്നത്.

ലൈവ് പരിപാടിയിൽ ദിൽജിത്ത് ഇത്തരം പാട്ടുകൾ പാടുന്നത് തടയണം എന്നാവശ്യപ്പെട്ട് ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു അധ്യാപകൻ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തെലുങ്കാന സർക്കാരിന്റെ ഈ നടപടി. ദിൽ-ലുമിനാണ്ടി സംഗീത പരിപാടി ഹൈദരാബാദിൽ നടക്കാനിരിക്കുകയാണ്.

പരിപാടിയ്ക്കിടെ സ്റ്റേജിലേയ്ക്ക് കുട്ടികളെ കൊണ്ടുവരരുത്. പരിപാടിയുടെ ശബ്ദം കുട്ടികളെ മോശമായി ബാധിക്കും. 13വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടുവരാം എന്നാണ് നിങ്ങൾ പറഞ്ഞിരിക്കുന്നത്. ഉയർന്ന ശബ്ദവും ഫ്‌ലാഷ് ലൈറ്റുകളും ഉണ്ടാവുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത് രണ്ടും കുട്ടികൾക്ക് ദോഷം ചെയ്യും എന്നും നോട്ടീസിൽ പറയുന്നുണ്ട്.

ഡൽഹിയിൽ നടന്ന പരിപാടിയിൽ ഗായകൻ ല ഹരിയേയും അ ക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ ആലപിച്ചു എന്നാണ് അധ്യാപകൻ പരാതിയിൽ പറഞ്ഞിരുന്നത്. തെളിവിനായി പരിപാടിയുടെ വിഡിയോയും സമർപ്പിച്ചിരുന്നു. ഒക്ടോബർ 26നും 27നും ആയിരുന്നു പരിപാടി നടന്നിരുന്നത്.

More in News

Trending