
Malayalam
സിനിമയിലെ താന്തോന്നിത്തരങ്ങൾ ഇനിയും വേണ്ടി വരും, അതു സാധാരണക്കാരായ ജനങ്ങളുടെ നേരെയാവില്ല; സുരേഷ് ഗോപി
സിനിമയിലെ താന്തോന്നിത്തരങ്ങൾ ഇനിയും വേണ്ടി വരും, അതു സാധാരണക്കാരായ ജനങ്ങളുടെ നേരെയാവില്ല; സുരേഷ് ഗോപി

മലയാളികൾക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപി. രാഷ്ട്രീയക്കാരനായും നടനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളും ട്രോളുകളും സുരേഷ് ഗോപിയ്ക്കെതിരെ വരാറുണ്ട്. സിനിമയിൽ നിന്ന് ഇപ്പോഴും ഇറങ്ങി വന്നിട്ടില്ലെന്ന വിമർശനങ്ങൾ ഏറെയാണ്.
ഇപ്പോഴിതാ ഇതിനെല്ലാമള്ള മറുപടിയായി അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തൃശൂർ അവിണിശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ലാബ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹം വിമർശനങ്ങളോട് പ്രതികരിച്ചത്. ആരോഗ്യസർവ്വകലാശാല വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മേൽ അടക്കമുള്ളവർ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തിരുന്നു.
സിനിമയിലെ കഥാപാത്രങ്ങളിൽ നിന്ന് ഇറങ്ങി വരണം എന്നാണ് ഇപ്പോൾ തന്നെക്കുറിച്ച് ചിലർ പറഞ്ഞു നടക്കുന്നത്. എന്നാൽ, എന്തിന് സിനിമയിൽ നിന്ന് ഇറങ്ങി വരണം. തന്റെ സിനിമയിലെ താന്തോന്നിത്തരങ്ങൾ കാണിക്കുന്ന കഥാപാത്രങ്ങളെ കണ്ടിട്ടാണ് ജനങ്ങൾ തന്നെ ഇഷ്ടപ്പെട്ടത്.
ആ താന്തോന്നിയെ ഇവിടുത്തെ താന്തോന്നിയായ രാഷ്‌ട്രീയക്കാർക്ക് ആവശ്യമാണ്. സിനിമയിൽ കാണിച്ച ഇത്തരം പ്രവർത്തനങ്ങൾ ഇനിയും വേണ്ടി വരും. എന്നാൽ അതു സാധാരണക്കാരായ ജനങ്ങളുടെ നേരെയാവില്ല, ജനങ്ങളെ ഉപദ്രവിക്കുന്ന അധികാരികൾക്കു നേരെയാകും എന്ന് സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം മത്സ്യ–മാംസ മാർക്കറ്റിലെ പുതിയ ശുചിമുറി ബ്ലോക്കിന്റെ ഉദ്ഘാടനം മിനിറ്റുകൾക്കുള്ളിൽ സുരേഷ് ഗോപി നിർവഹിച്ചു മടങ്ങിയത് ചർച്ചയായിരുന്നു. ഡിവിഷൻ കൗൺസിലർ പോലും സ്ഥലത്തെത്തുന്നതിനു മുൻപാണു റിബൺ മുറിച്ച് ഉദ്ഘാടനം നടത്തിയും ശുചിമുറികൾ സന്ദർശിച്ചും കേന്ദ്രമന്ത്രി മടങ്ങിയത്.
കേന്ദ്രമന്ത്രിയോടു പരാതികൾ അറിയിക്കാൻ ആളുകൾ ഒത്തുകൂടിയതോടെയും പരിസരത്ത് കനത്ത വെയിലുള്ളതിനാലും ഉദ്ഘാടനച്ചടങ്ങും പ്രസംഗവും വേണ്ടെന്നും കേന്ദ്രമന്ത്രി നിർദേശിച്ചു. ഇതോടെ സ്വാഗതപ്രസംഗത്തിനു മുതിർന്നെങ്കിലും പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങും കോർപറേഷൻ ഉപേക്ഷിച്ചു.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...