
Malayalam
‘പരാതി പരിഹാരത്തിന് വിളിച്ചു വരുത്തി ലൈം ഗികമായി അധിക്ഷേപിച്ചു’; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്രാ തോമസ്
‘പരാതി പരിഹാരത്തിന് വിളിച്ചു വരുത്തി ലൈം ഗികമായി അധിക്ഷേപിച്ചു’; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്രാ തോമസ്

പ്രേക്ഷകർക്കേറെ സുപരിചിതയാണ് നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ്. ഇപ്പോഴിതാ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ തുറന്ന കത്തുമായി എത്തിയിരിക്കുകയാണ് നടി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഫിയോക്കിന് വേണ്ടി നിലനിൽക്കുന്നു എന്നും പ്രശ്നം പരിഹരിക്കാൻ വിളിച്ച ശേഷം താൻ അപമാനിക്കപ്പെട്ടുവെന്നമാണ് താരം പറയുന്നത്.
സാന്ദ്രാ തോമസിന്റെ കത്ത് ഇങ്ങനെ:
താങ്കൾ അയച്ച വിശദികരണ നോട്ടീസ് ലഭിച്ചു. തികച്ചും പ്രതിഷേധാർഹവും ഒരു സംഘടന എന്ന നിലയിൽ തികച്ചും അപക്വമായ ഒരു വിശദീകരണ നോട്ടീസാണ് അത് ഒരു സംഘടന അയക്കുന്ന കത്തിൽ അവാസ്തവമായ കാര്യങ്ങൾ എഴുതി ചേർക്കുന്നത് തികച്ചും പ്രതിഷേധാർഹമാണ്.
പ്രത്യേകിച്ച് ഒരു സ്ത്രീയോട് വിശദീകരണം ആവശ്യപ്പെടുമ്പോൾ വെളിപ്പെടുത്തലുകലാളും പൊലീസ് ക്രിമിനൽ കേസുകളാലും മലയാള സിനിമ ലോകം ഹേമ കമ്മിറ്റി റിപ്പോർട്ടാനന്തരം ചർച്ച ചെയ്യുന്ന ഈ വേളയിൽ ‘ഞങ്ങൾ ഈ നാട്ടുകാരെ അല്ല എന്ന മട്ടിൽ കയ്യുംകെട്ടി നോക്കി നിൽക്കുകയാണ് സിനിമ മേഖലയിലെ പ്രബല സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
യഥാർഥത്തിൽ ഇങ്ങനെയൊരു വിശദീകരണം നൽകേണ്ടി വരുന്നത് തന്നെ സിനിമ മേഖലയിലെ ഒരു പ്രോഡ്യൂസർ ആയിട്ടു പോലും ഒരു വനിതാ എന്ന നിലയിൽ എന്റെ ഗതികേടാണ്. അപ്പോൾ ഇത്ര കണ്ട് സ്ത്രീ സൗഹ്യദമല്ല ഈ മേഖല എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ തന്നെ ഈ കത്തിലൂടെ സമർഥിക്കുകയാണ്.
അസോസിയേഷന്റെ ഭാരവാഹികളുടെ ഭാഗത്തു നിന്ന് എനിക്ക് മ്ലേച്ഛവും മോശവുമായ അനുഭവം ഉണ്ടായിട്ടുണ്ട്. അത് മാത്രമല്ല ഈ മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് വെളിവാക്കുന്നത് കൂടിയാണ് ഈ വിശദീകരണം ചോദിച്ചുള്ള കത്ത് ഒരു പ്രൊഡ്യൂസർ പണം മുടക്കി റിസ്ക് എടുത്തു നിർമിക്കുന്ന ചിത്രം വിതരണം ചെയേണ്ടത് ഫിയോക്ക് ആണെന്ന് നിഷ്കർഷിക്കുകയാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലകൊള്ളുന്നത് ഫിയോക്കിന് വേണ്ടിയോ നിർമാതാവിന് വേണ്ടിയോ?
25/06/2024 ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസിൽ വെച്ച് എനിക്കുണ്ടായ മ്ലേച്ഛമായ അനുഭവത്തെത്തുടർന്നു മാനസികമായി ആകെ തകർന്ന എനിക്ക് ദിവസങ്ങളോളം ഉറക്കമില്ലായിരുന്നു. മാനസികാഘാതത്തിൽ നിന്ന് ഞാനിപ്പോഴും പൂർണമായി മോചിതയായിട്ടില്ല. തുടർന്ന് എനിക്ക് പാനിക് അറ്റാക്ക് ഉണ്ടാകുകയും ഞാൻ വൈദ്യ സഹായം തേടുകയും ചെയ്തു എന്നുള്ളത് എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പേഴ്സിൽ ചിലർക്കെങ്കിലും അറിവുള്ളതാണ് –
പിറ്റേദിവസം തന്നെ എനിക്കുണ്ടായ ദുരനുഭവം അസോസിയേഷനിലെ പല ഭാരവാഹികളെയും വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയോ പരിഹാരമോ ഈ കത്തെഴുതുന്ന നിമിഷം വരെ ഉണ്ടായിട്ടില്ല. എനിക്കിന്നും ഉത്തരം കിട്ടാതെ മൂന്നു ചോദ്യങ്ങൾ അവശേഷിക്കുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...