Connect with us

ഉള്ളൊഴുക്കിന്റെ തിരക്കഥ ഓസ്കർ ലൈബ്രറിയിൽ: സന്തോഷം പങ്കുവെച്ച് സംവിധായകൻ ക്രിസ്റ്റോ ടോമി

Malayalam

ഉള്ളൊഴുക്കിന്റെ തിരക്കഥ ഓസ്കർ ലൈബ്രറിയിൽ: സന്തോഷം പങ്കുവെച്ച് സംവിധായകൻ ക്രിസ്റ്റോ ടോമി

ഉള്ളൊഴുക്കിന്റെ തിരക്കഥ ഓസ്കർ ലൈബ്രറിയിൽ: സന്തോഷം പങ്കുവെച്ച് സംവിധായകൻ ക്രിസ്റ്റോ ടോമി

ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രം സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിനെ തേടി മറ്റൊരു അംഗീകാരവും കൂടി വന്നിരിക്കുകയാണ്.

സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിന്റെ ലൈബ്രറിയിൽ ഇടംപിടിച്ചിരിക്കുകയാണ്. ക്രിസ്റ്റോ ടോമി തന്നെയാണ് ഈ വിവരം പ്രേക്ഷകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ജൂൺ 21ന് തിയേറ്ററുകളിലെത്തിയ ചിത്രം മൂന്ന് സംസ്ഥാന പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്.

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തിൽ പത്തോളം പ്രധാന കഥാപാത്രങ്ങൾ മാത്രമാണുള്ളത്. ഉർവശിയ്ക്കും പാർവതിയ്ക്കും പുറമേ അർജുൻ രാധാകൃഷ്ണൻ, അലൻസിയർ, പ്രശാന്ത് മുരളി, ജയ കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.

കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് മകന്റെ മൃതദേഹം സംസ്‌കരിക്കാൻ വെള്ളമിറങ്ങുന്നതുവരെ കാത്തിരിക്കുന്ന അമ്മയുടെയും ഭാര്യയുടെയും കഥയാണ് ഉള്ളൊഴുക്കിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്.

റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ്.വി.പി യുടെയും മക്ഗഫിൻ പിക്ചേഴ്സും ചേർന്നാണ് നിർമാണം. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്.

ലോസ് ആഞ്ചലെസിൽ വച്ചു നടന്ന ഐഎഫ്എഫ്എൽഎ (ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചലെസ്)ന്റെ ഭാഗമായി പ്രശസ്തമായ സൺസെറ്റ് ബൊളുവാഡ് തിയേറ്ററിൽ വച്ച് ചിത്രത്തിന്റെ ലോസ് ആഞ്ചലെസ് പ്രീമിയർ നടന്നിരുന്നു.

Continue Reading
You may also like...

More in Malayalam

Trending