സ്ത്രീ ശാപമുള്ള സ്ഥലമാണ്, ഉദയ സ്റ്റുഡിയോ എടുക്കുന്നവൻ ആറ് മാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് ജ്യോത്സ്യൻ പറഞ്ഞു, ടുക്കം ജോത്സ്യൻ പറഞ്ഞത് സത്യമായി; വിജയശ്രീയുടെ കാര്യത്തെ കുറിച്ച് ഒന്നും മിണ്ടാറില്ല; ആലപ്പി അഷ്റഫ്
സ്ത്രീ ശാപമുള്ള സ്ഥലമാണ്, ഉദയ സ്റ്റുഡിയോ എടുക്കുന്നവൻ ആറ് മാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് ജ്യോത്സ്യൻ പറഞ്ഞു, ടുക്കം ജോത്സ്യൻ പറഞ്ഞത് സത്യമായി; വിജയശ്രീയുടെ കാര്യത്തെ കുറിച്ച് ഒന്നും മിണ്ടാറില്ല; ആലപ്പി അഷ്റഫ്
സ്ത്രീ ശാപമുള്ള സ്ഥലമാണ്, ഉദയ സ്റ്റുഡിയോ എടുക്കുന്നവൻ ആറ് മാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് ജ്യോത്സ്യൻ പറഞ്ഞു, ടുക്കം ജോത്സ്യൻ പറഞ്ഞത് സത്യമായി; വിജയശ്രീയുടെ കാര്യത്തെ കുറിച്ച് ഒന്നും മിണ്ടാറില്ല; ആലപ്പി അഷ്റഫ്
കേരളത്തിലെ ആദ്യ സിനിമാ നിർമാണ കമ്പനിയായിരുന്നു ഉദയ സ്റ്റുഡിയോ. ആലപ്പുഴ ജില്ലയിൽ പാതിരാപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന സ്റ്റുഡിയോ 1947 ൽ സംവിധായകനും നിർമാതാവുമായ കുഞ്ചാക്കോയും ചലച്ചിത്രവിതരണക്കാരൻ കെ.വി കോശിയും ചേർന്നായിരുന്നു ഇതിന് തുടക്കം കുറിച്ചത്. മലയാള സിനിമാ വ്യവസായത്തെ മദ്രാസിൽ നിന്നും കേരളത്തിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഉദയാ സ്റ്റുഡിയോയുടെ പ്രവർത്തനം മലയാള സിനിമാ ചരിത്രത്തിലെ നാഴികകല്ലായി ഇന്നും കണക്കാക്കുന്നുണ്ട്.
കുഞ്ചാക്കോയിൽ നിന്നും മകൻ ബോബൻ കുഞ്ചാക്കോ ഏറ്റെടുത്ത നിർമാണ കമ്പനി പിന്നീട് തകർച്ചയുടെ വക്കിലെത്തിയിരുന്നു. ഉദയ സ്റ്റുഡിയോ എന്നായിരുന്നു ആദ്യ പേരെങ്കിലും നടൻ കുഞ്ചാക്കോ ബോബനായിരുന്നു ഉദയ പിക്ചേഴ്സ് എന്ന പേര് മാറ്റിയതിന് പിന്നിൽ. പിന്നീട് വൻ നഷ്ടത്തിലേയ്ക്ക് ആണ് സ്റ്റുഡിയോ കൂപ്പുകുത്തിയത്.
എന്നാൽ സ്റ്റുഡിയോയുടെ തകർച്ചയ്ക്ക് പിന്നിൽ ഒരു സ്ത്രീ ശാപമുണ്ട് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. നടി വിജയശ്രീയുടെ മരണവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ ആയിരുന്നു അത്. 21-ാം വയസിൽ വിജയശ്രീ ആ ത്മഹത്യ ചെയ്യുകയായിരുന്നു. പൊന്നാപുരം കോട്ട എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെ നടിയുടെ വസ്ത്രം അഴിഞ്ഞ് വീഴുകയും എന്നാൽ നടിയുടെ ന ഗ്നത ഉൾപ്പെടുത്തി തന്നെ സിനിമ റിലീസ് ചെയ്യുകയും ചെയ്തു.
ആ രംഗം ഒഴിവാക്കണമെന്ന് വിജയശ്രീ പരാമവധി ആവശ്യപ്പെട്ടെങ്കിലും റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അത് ഒഴിവാക്കിയത്. ഇതിൽ മനംനൊന്താണ് നടി ആ ത്മഹത്യ ചെയ്തത് എന്നാണ് പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ ഉദയ സ്റ്റുഡിയോ വിറ്റതിനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കുഞ്ചാക്കോയുടെ മകൻ ബോബൻ കുഞ്ചാക്കോയാണ് സ്റ്റുഡിയോ വിൽക്കുന്നത്. ദുബായിലുള്ള ഒരു സ്വർണ ബിസിനസുകാരൻ സ്റ്റുഡിയോയുടെ ഒരു ഓഹരി വാങ്ങാൻ തയ്യാറായി. എന്നാൽ തന്റെ ജ്യോത്സ്യനോട് ചോദിച്ചിട്ടേ വാങ്ങൂ എന്ന് അയാൾ പറഞ്ഞു. ജോത്സ്യൻ വരുന്ന ദിവസം താൻ കാറുമായി എയർപോർട്ടിൽ ചെന്നു. ജ്യോത്സ്യനെയും കൊണ്ട് സ്റ്റുഡിയോയിൽ പോയി.
അയാളുടെ കൈയ്യിൽ ഒരു ചെറിയ വടിയുണ്ട്. അയാൾ വടിയുമായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പത്തിരുപത് മിനുട്ടോളം അദ്ദേഹം പല ദിക്കുകളിലേക്ക് നടന്നു. പറമ്പ് മുഴുവൻ ഓടി നടന്ന ശേഷം കിതച്ച് കൊണ്ട് പരിഭ്രാന്തനായി വന്നു. ഇവിടെ ഒരു സ്ത്രീയുടെ നിലവിളി കേൾക്കുന്നു, കുറേ തേങ്ങലുകൾ വേറെയും കേൾക്കുന്നു, ഇത് സ്ത്രീ ശാപമുള്ള സ്ഥലമാണ്, ഇത് എടുക്കുന്നവൻ ആറ് മാസത്തിൽ കൂടുതൽ ജീവിക്കില്ല എന്നയാൾ പറഞ്ഞു.
ഈ വിവരം ബോബച്ചനോട് ഞാൻ പറഞ്ഞില്ല. ആ കച്ചവടം നടന്നില്ല. പിന്നീട് കൊച്ചിയിലുള്ള ഫിഷറീസ് ബിസിനസുകാരൻ സ്റ്റുഡിയോ വാങ്ങി. ഒരു ദിവസം ബോബച്ചൻ കൊച്ചി വരെ പോകണമെന്ന് പറഞ്ഞ് എന്നെ വിളിച്ചു. ഒരു മരണമുണ്ടെന്ന് പറഞ്ഞു. ആരാ മരിച്ചതെന്ന് ചോദിച്ചപ്പോൾ നമ്മുടെ സ്റ്റുഡിയോ വാങ്ങിച്ച ജോസഫാണ്, ഹാർട്ട് അറ്റാക്കായിരുന്നു 52 വയസേയുള്ളൂ എന്ന് ബോബച്ചൻ പറഞ്ഞു.
താൻ ഞെട്ടിത്തരിച്ചു. ആ ജോത്സ്യൻ പറഞ്ഞത് സത്യമായി. മരണ വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ ജ്യോത്സ്യൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. സ്റ്റുഡിയോ കൊടുത്ത് ഒഴിവാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ മകൻ കുഞ്ചാക്കോ ബോബൻ ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് വന്നത്. വിജയശ്രീയുടെ കാര്യം ബോബച്ചനോട് പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം ഇതേ കുറിച്ച് ഒന്നും മിണ്ടാറില്ല എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.
മലയാള സിനിമയിൽ ഒരു കാലത്ത് ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന നടിയായിരുന്നു വിജയശ്രീ. തന്റെ മേനിയഴകും സൗന്ദര്യവും കൊണ്ട് അറുപതുകളിലെ യുവത്വത്തിന്റെ സിരകളെ ത്രസിപ്പിക്കാൻ വിജയശ്രീയ്ക്ക് കഴിഞ്ഞിരുന്നു. അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരം കോട്ട എന്നീ സിനിമകളിലെ വിജയശ്രീയുടെ കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
ഇതിൽ മിക്ക സിനിമകളിലും നായകൻ പ്രേം നസീർ ആയിരുന്നു. അത് പോലെ തന്റെ അഭിനയ ജീവിതത്തിലെ ചിത്രങ്ങൾ എല്ലാം തന്നെ ഉദയ സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിച്ചവയായിരുന്നു. അക്കാലത്തെ മലയാളത്തിലെ വാണിജ്യ സിനിമകളുടെയെല്ലാം വിജയഘടകമായിരുന്നു വിജയശ്രീ. എന്നാൽ തന്റെ ഇരുപത്തിയൊന്നാമത്തെ വയസിൽ മരണം വിജയശ്രീയെ കൂട്ടികൊണ്ടു പോവുകയായിരുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...