നടൻ സൽമാൻ ഖാന് വീണ്ടും വ ധഭീ ഷണി. ലോറൻസ് ബിഷ്ണോയി സംഘത്തിലുള്ളയാളെന്നവകാശപ്പെട്ടാണ് ട്രാഫിക് പൊലീസിനി ഭീ ഷണി സന്ദേശമെത്തിയത്. വാട്സ് ആപ്പ് വഴിയാണ് ഭീഷണി സന്ദേശം. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാൻ അഞ്ചു കോടി രൂപ വേണമെന്നാണ് ആവശ്യം.
ഇതൊന്നും നിസാരമായി കാണരുത്. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ ഇരിക്കാനും അഞ്ചു കോടി രൂപ ഞങ്ങൾക്ക് നൽകണം. പണം നൽകിയില്ലെങ്കിൽ വെ ടിയേറ്റ് കൊല്ലപ്പെട്ട മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദീഖിയുടേതിനേക്കാൾ മോശമാകും സൽമാൻ ഖാന്റെ അവസ്ഥയെന്നും ഭീ ഷണി സന്ദേശത്തിൽ പറയുന്നു.
ബിഷ്ണോയിയുടെ സംഘത്തിൽപ്പെട്ടവരാണ് സിദ്ദീഖിയെ കൊലപ്പെടുത്തിയത്. പിന്നാലെ സൽമാൻറെ വീടിന് പൊലീസ് സുരക്ഷ വർധിപ്പിപ്പിച്ചിരുന്നു. സൽമാനുമായുള്ള അടുപ്പമാണ് സിദ്ദീഖിയുടെ കൊ ലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ മഹാരാഷ്ട്ര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നേരത്തെ, സൽമാൻ ഖാന്റ വീടിനു നേരെ വെ ടിവെയ്പ്പുണ്ടായിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പുലർച്ചെ സൽമാൻ കുടുംബത്തോടൊപ്പം താമസിക്കുന്ന മുംബൈ ബാന്ദ്രയിലെ ഗാലക്സി അപാർട്മെന്റിന് നേരെ വെടിയുതിർത്തത്. പിന്നാലെ ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.
2022-ൽ പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല വെ ടിയേറ്റു കൊ ല്ലപ്പെട്ടതോടെയാണ് ലോറൻസ് ബിഷ്ണോയ്യുടെ ഗുണ്ടാസംഘം ദേശീയ തലത്തിൽ കുപ്രസിദ്ധി നേടുന്നത്. പഞ്ചാബിലും ഡൽഹിയിലും ഇപ്പോൾ ഡൽഹിയിലും കൊ ലപാതകങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘത്തിന്റെ തലവൻ ജയിലിൽ കഴിയുകയാണെന്നതാണ് ശ്രദ്ധേയം.
വ്യക്തമാക്കി പറഞ്ഞാൽ ജയിലിനുള്ളിൽനിന്നാണ് ലോറൻസ് ബിഷ്ണോയ് എന്ന ക്രിമിനൽ ഈ കുറ്റകൃത്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. 2014 മുതൽ ബിഷ്ണോയ് ജയിലിലാണ്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...