Connect with us

ടിപി മാധവന് ആദരാഞ്ജലികൾ അർപ്പിച്ചിച്ച് മമ്മൂട്ടി

Malayalam

ടിപി മാധവന് ആദരാഞ്ജലികൾ അർപ്പിച്ചിച്ച് മമ്മൂട്ടി

ടിപി മാധവന് ആദരാഞ്ജലികൾ അർപ്പിച്ചിച്ച് മമ്മൂട്ടി

മലയാള താരലോകത്തെ ഞെട്ടിച്ച വിയോ​ഗ വാർത്തയാണ് നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ടി പി മാധവന്റേത്. ഇതിനോടകം തന്നെ നിരവധി പേരാണ് അന്തിമോപചാരം അർപ്പിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഈ വേളയിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ടി പി മാധവന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി.

അദ്ദേഹത്തിന്റെ ഫോട്ടോയ്ക്കൊപ്പം ആദരാഞ്ജലികൾ എന്ന് കുറിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, പപ്പയുടെ സ്വന്തം അപ്പൂസ്, ഒരു അഭിഭാഷകന്റെ കേസ് ഡയറി, മഹാനഗരം, കളിക്കളം, അടയാളം എന്ന് തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.

കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്നു അദ്ദേഹം. കൊല്ലത്തെ എൻ എസ് സഹകരണ ആശുപത്രിയിൽ വെച്ചായിരുന്നു ടി പി മാധവൻ അന്തരിച്ചത്. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്.

തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ ടി പി മാധവൻ 1975 ൽ പുറത്തിറങ്ങിയ രാഗം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. 2016 ൽ പുറത്തിറങ്ങിയ മാൽഗുഡി ഡേയ്‌സ് ആണ് അവസാന ചിത്രം. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ രാജകൃഷ്ണ മേനോൻ ആണ് മകൻ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top