
Actor
വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് ധനുഷ്; പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു!
വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് ധനുഷ്; പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു!

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ രായൻ എന്ന ചിത്രം റിലീസിനെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
എന്നാൽ ഇപ്പോഴിതാ ധനുഷ് വീണ്ടും സംവിധായകനാകാനൊരുങ്ങുകയാണ്. ‘ഇഡ്ഡലി കടൈ’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പോസ്റ്റർ പങ്കുവെച്ച് നടൻ തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ധനുഷ് തന്നെയാണ് പ്രധാനവേഷത്തിൽ എത്തുന്നതും. ധനുഷിന്റെ 52-ാമത്തെ ചിത്രമാണിത്.
ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിത്യ മേനൻ, അരുൺ വിജയ്, അശോക് സെൽവൻ എന്നിവർ ചിത്രത്തിലുണ്ടാകുമെന്നാണ് ചില റിപ്പോർട്ടുകൾ. ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് നിർമാണം. ഡൗൺ പിക്ചേഴ്സിന്റെ ആദ്യ നിർമാണസംരംഭം കൂടിയാണിത്.
പാ പാണ്ടി , രായൻ, നിലാവ്ക്ക് എൻ മേൽ എന്നടി കോപം എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘നിലാവ്ക്ക് എൻ മേൽ എന്നടി കോപം’ ഉടൻ തിയേറ്ററുകളിലെത്തും. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ‘രായൻ’ ബോക്സോഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. എസ്.ജെ. സൂര്യ, സെൽവരാഘവൻ, ശരവണൻ, സന്ദീപ് കിഷൻ, കാളിദാസ് ജയറാം, ദുഷാര വിജയൻ, പ്രകാശ് രാജ്, അപർണ ബാലമുരളി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ധനുഷിന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു രായൻ. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ ധനുഷ് നായകനായ ചിത്രം 20 ദിവസം കൊണ്ട് 153.68 കോടി ഗ്രോസ് നേടി. ഇന്ത്യൻ 2-ൻറെ150.94 കോടി ഗ്രോസ് മറികടന്ന് 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി ഇത് മാറി.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കഴിഞ്ഞ ദിവസമായിരുന്നു നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയത്. പിന്നാലെ നടൻ ജോയ് മാത്യുവിന്റെ പ്രതികരണവും സോഷ്യൽ മീഡയിയിൽ വൈറലായി മാറിയിട്ടുണ്ട്....
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
മലയാളികളുടെ പ്രിയങ്കരനാണ് നടൻ മധു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, മലയാള സിനിമയിൽ വയലൻസ് കൂടി വരുന്നുവെന്ന വിമർശനത്തെ കുറിച്ച്...